കല്യാണം കഴിഞ്ഞ് നാലാം ദിവസം തന്നെ സുചിത്രയുടെ തെറ്റ് കണ്ടുപിടിച്ചതാണ്! കാര്‍ത്തിക്കിനെതിരെ ചിന്മയിയുടെ അമ്മ

തെന്നിന്ത്യന്‍ സിനിമാലോകത്തെ പിടിച്ചു കുലുക്കിയ സുചി ലീക്ക്‌സിന് ശേഷം വീണ്ടും ആരോപണങ്ങളുമായി ഗായിക സുചിത്ര എത്തിയിരുന്നു. ഇത്തവണയും തമിഴിലെ ചില പ്രമുഖരായ താരങ്ങള്‍ക്കെതിരെയാണ് സുചിത്ര സംസാരിച്ചത്. മാത്രമല്ല സുചിത്രയുടെ മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറിനെതിരെയും ഗുരുതരണ ആരോപണങ്ങള്‍ താരം ഉന്നയിച്ചിരുന്നു.

സത്യത്തില്‍ സുചിത്ര മാത്രമല്ല തെറ്റുകാരി അവളുടെ മുന്‍ഭര്‍ത്താവായിരുന്ന ആള്‍ കൂടിയാണെന്ന് പറയുകയാണ് ഗായികയ ചിന്മയിയുടെ മാതാവ് പത്മഹാസിനി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സുചിത്രയുടെ വിവാഹം കഴിഞ്ഞ നാളുകളെ പറ്റിയടക്കം താരമാതാവ് തുറന്ന് സംസാരിച്ചിരിക്കുന്നത്.

suchi-chinamyi

'സുചിത്രയും കാര്‍ത്തിക് കുമാറും തമ്മില്‍ വിവാഹിതരാവുന്ന സമയത്ത് കാര്‍ത്തിക് ഒന്നുമല്ലായിരുന്നു. അദ്ദേഹം ആരാണെന്ന് പോലും അന്ന് ആര്‍ക്കെങ്കിലും അറിയുമായിരുന്നോ? മാതാപിതാക്കള്‍ അദ്ദേഹത്തിനായി സ്വരൂപിച്ച സമ്പത്ത് മാത്രമായിരുന്നു കാര്‍ത്തിക് കുമാറിന്റെ കരുത്ത്. അവരുടെ കുടുംബവും നല്ലൊരു കുടുംബമാണ്

ആ കുടുംബത്തിലേക്ക് ഒരു സ്ത്രീയെ ഭാര്യയായി കൊണ്ടുവന്ന് ജീവിതം നയിക്കണമെന്നാണ് അന്ന് കാര്‍ത്തിക്കിന് തോന്നിയത്. അതായിരിക്കും അവന്റെ ഉദ്ദേശമെന്നാണ് എനിക്ക് തോന്നുന്നത്. സുചിത്ര വളരെ കഴിവുള്ള ഒരു സ്ത്രീയാണ്. എല്ലാവര്‍ക്കും ചില പോരായ്മകളുണ്ട്. അതുപോലെ സുചിത്രയ്ക്കും കുറവുകള്‍ ഉണ്ടായിരുന്നു.

പക്ഷേ, ഒരു ഭര്‍ത്താവെന്ന നിലയില്‍ കാര്‍ത്തിക് അത് ഉള്‍ക്കൊള്ളുകയും രണ്ടാളും ഒരുമിച്ച് ജീവിക്കുകയും ചെയ്തു. അന്ന് എല്ലായിടത്തും സുചിത്ര പാടുന്നുണ്ടായിരുന്നു. അവളുടെ കരിയര്‍ വളരെ വിജയമായിരുന്നു. എന്നാല്‍ അവളുടെ ബലഹീനത അവളുടെ ഉള്ളിലുള്ള അസൂയയാണ്. ആ അസൂയയാണ് അവളെ കൊണ്ട് തെറ്റായ തീരുമാനങ്ങള്‍ എടുപ്പിക്കുന്നത്.

ആരാണ് അത് ശരിയാക്കേണ്ടിയിരുന്നത്? അവളെ കെട്ടിയ അവളുടെ ഭര്‍ത്താവാണ് അത് ചെയ്യേണ്ടത്. അവരുടെ വിവാഹം കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ തന്നെ സുചിത്രയുടെ തെറ്റുകള്‍ എന്താണെന്ന് കാര്‍ത്തിക്കിന് നന്നായി അറിയാമായിരുന്നു. ഒരു ഭര്‍ത്താവെന്ന നിലയില്‍ അയാളത് സൂക്ഷ്മമായി നിരീക്ഷിക്കുകയും മാറ്റുകയും ചെയ്യണമായിരുന്നു. നിങ്ങളുടെ സ്‌നേഹം അവളെ മാറ്റിയേനെ.

suchi

ഇപ്പോള്‍ പോലും അവള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമാണ്. ആ സഹായം ഒരു ഗുളികയല്ല. പരിധിയില്ലാത്ത സ്‌നേഹമാണ്. ആദ്യം, നിരുപാധികമായി സ്വയം എങ്ങനെ സ്‌നേഹിക്കണമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. അവളത് വളരെയധികം അര്‍ഹിക്കുന്നുണ്ട്. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ തെറ്റുകള്‍ സംഭവിച്ചിരിക്കാം. ചില ജാതകങ്ങള്‍ കര്‍മ്മ ജാതകങ്ങളായി മാറുന്നു. എന്റെ ജാതകവും കര്‍മ്മ ജാതകമാണ്.

പിന്നെ കാര്‍ത്തിക് കുമാര്‍ സ്റ്റാന്‍ഡ് അപ്പ് കോമഡികള്‍ ചെയ്യാറുണ്ട്. അതില്‍ അദ്ദേഹത്തിന് വിഷയം മനസ്സിലായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. കാരണം യുഎസിലുടനീളം സ്റ്റാന്‍ഡ്-അപ്പ് കോമഡി ചെയ്യുമ്പോള്‍, ചിന്മയിയെ പ്രമേയമാക്കി നിരവധി ഷോകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

അവന് വേറെ വിഷയങ്ങളൊന്നും കിട്ടാത്തത് കൊണ്ടിരിക്കും അത്. എന്നാല്‍ അതറിഞ്ഞപ്പോള്‍ താന്‍ ഒരുപാട് കരഞ്ഞു. ഒരു അമ്മയ്ക്കും അതുപോലെയുള്ള കാര്യങ്ങള്‍ കാണിച്ച് തരരുരുതെന്നാണ് പറയാനുള്ളതെന്നും ചിന്മയിയുടെ അമ്മ പറയുന്നു.

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X