എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല, അവർ ഒരു ദിവസം വീട്ടിലിരുന്ന് നോക്കട്ടെ; സൈന്ധവി പറയുന്നു

ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലൂടെയാണ് ഗായിക സൈന്ധവി ഇന്ന് കടന്ന് പോകുന്നത്. ജിവി പ്രകാശുമായുള്ള വിവാഹ മോചനത്തിന് ശേഷം കരിയറിലേക്ക് സൈന്ധവി കൂടുതൽ ശ്രദ്ധ നൽകുന്നു. ആരാധകരെ ഏറെ വിഷമിപ്പച്ച സംഭവമായിരുന്നു ഇവരുടെ വേർപിരിയൽ. ആരാധകരുടെ പ്രിയ താരദമ്പതികളായിരുന്നു ജിവി പ്രകാശും സൈന്ധവിയും. രമ്യമായാണ് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞത്. ഡിവോഴ്സിന് ശേഷം ഒരുമിച്ച് മ്യൂസിക് ഷോ ചെയ്തിട്ടുമുണ്ട്.

പഴയ സെെന്ധവിയിൽ നിന്നും വലിയ മാറ്റങ്ങൾ ഇന്ന് ഗായികയ്ക്കുണ്ട്. കരിയറിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്ന സൈന്ധവി മുമ്പത്തേക്കാളും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സൈന്ധവി. തനിക്ക് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അതിന് കാരണമുണ്ടെന്നും സൈന്ധവി പറയുന്നു. റായാൻ മിഥുനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായിക.

Singer Saindhavi

മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിനായിരുന്നു ഒരു ഘട്ടത്തിൽ ഞാൻ പ്രാധാന്യം നൽകിയത്. പക്ഷെ അപ്പോഴൊക്കെ എനിക്ക് എന്നെത്തന്നെയും എന്റെ ആത്മവിശ്വാസവും നഷ്ടപ്പെട്ടിരുന്നു. എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാൻ പറ്റില്ലെന്നും അത് തന്റെ ഉത്തരവാദിത്വം അല്ലെന്നും മനസിലാക്കാൻ കുറച്ച് വർഷങ്ങളെടുത്തെന്ന് സെെന്ധവി വ്യക്തമാക്കി.

കരിയർ വിട്ട് വീട്ട് ജോലി ചെയ്യുന്നവർക്ക് പലപ്പോഴും അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും സൈന്ധവി ചൂണ്ടിക്കാട്ടി. പുറതിതി പോയി ജോലി ചെയ്യുന്നതിന്റെ ഇരട്ടി ബുദ്ധിമുട്ട് വീട്ടിൽ ജോലി ചെയ്യുമ്പോഴുണ്ടാകും. എന്നാൽ അത് സമൂഹം മനസിലാക്കുന്നില്ലെന്ന് സൈന്ധവി അഭിപ്രായപ്പെട്ടു. വീട്ടിൽ വെറുതെ ഇരിക്കുകയല്ലേ എന്ന് പറയും. പക്ഷെ ഒരു ദിവസം അവർ വീട്ടിലിരുന്ന് നോക്കട്ടെ. അവൾ ചെയ്യുന്നത് അവരെക്കൊണ്ട് ചെയ്യാൻ പറ്റില്ല.

Singer Saindhavi

വീട്ടിലിരുന്നാലും നമ്മൾ ചോദിക്കാതെ തന്നെ വീട്ടുകാർ പണം തരും. ചോദിക്കുന്നതിന് മുമ്പേ തരും. പക്ഷെ ചോദിക്കേണ്ടതുണ്ടോ എന്നാണ് തന്റെ നിലപാടെന്ന് സൈന്ധവി വ്യക്തമാക്കി.തന്റെ എല്ലാ കാര്യങ്ങളിലും അമ്മ വളരെ ശ്രദ്ധ നൽകാറുണ്ടെന്നും സൈന്ധവി പറയുന്നു. മ്യൂസിക് ഷോകൾക്ക് പോകുമ്പോൾ അമ്മയാണ് മകളെ നോക്കാറ്.

അമ്മ മകളെ നോക്കുമെന്ന സമാധാനത്തോടെ തനിക്ക് ജോലി ചെയ്യാൻ പറ്റുന്നെന്ന് സൈന്ധവി ചൂണ്ടിക്കാട്ടി. എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അമ്മ ഒപ്പമുണ്ടായിട്ടുണ്ട്. എല്ലാ അമ്മയെയും മകളെയും പോലെ വഴക്കുകളുണ്ടാകാറുണ്ട്. എന്നാൽ അമ്മ തന്റെ ജീവിതത്തിലെ പ്രധാന സാന്നിധ്യമാണെന്നും സൈന്ധവി വ്യക്തമാക്കി. കൊവിഡ് സമയത്താണ് സൈന്ധവിക്ക് മകൾ പിറക്കുന്നത്. ആ കാലം തനിക്ക് ഭയാനകമായിരുന്നെന്നും സൈന്ധവി പറയുന്നു.

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തിന് ശേഷവും സൈന്ധവനിക്കൊപ്പം കൺസേർട്ടിനെത്തിയതിനെക്കുറിച്ച് ജിവി പ്രകാശ് സംസാരിച്ചു. ഞങ്ങൾ പ്രൊഫഷണലുകളാണ്. പരസ്പരം ബഹുമാനമുള്ളവർ. അതിനപ്പുറം മറ്റൊന്നും ഒരുമിച്ച് ഷോ ചെയ്തതിന് പിന്നിലില്ലെന്ന് ജിവി പ്രകാശ് വ്യക്തമാക്കി.

More from Filmibeat

Read more about: gv prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X