എസ്പിബിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മകന്‍! അദ്ദേഹത്തിന് എല്ലാവരെയും തിരിച്ചറിയാന്‍ കഴിയുന്നു

By Prashant V R

കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ ചരണ്‍. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ല രീതിയില്‍ ശ്വാസം എടുക്കാന്‍ എസ്പിബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ വീഡിയോയിലൂടെ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എസ്പിബിയെ ഐസിയുവില്‍ നിന്ന് എക്‌സ്‌ക്യൂസീവ് ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ട്.

spb-charan-

Recommended Video

Mammootty's new look goes viral in social media

ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അവരെ തമ്പ്‌സ് അപ്പ് കാണിച്ചു. ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം അദ്ദേഹത്തിന് ലഭ്യമാക്കുന്നുണ്ട്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നതെന്നും ചരണ്‍ പറയുന്നു. അദ്ദേഹത്തിന് ഉടന്‍ ഭേദമാവുമെന്നാണ് പ്രതീക്ഷ,. ഇതിനായി മെഡിക്കല്‍ സംഘത്തില്‍ നിന്ന് വളരെയധികം പരിശ്രമമുണ്ട്. അതിനായി വളരെയധികം സമയമെടുക്കും.

എന്നാല്‍ ഞങ്ങള്‍ എല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഭേദമാവുന്നത് ഒന്നോ രണ്ടോ ദിവസത്തിനുളളിലോ ഒരാഴ്ചയ്ക്കുളളിലോ സംഭവിക്കാന്‍ പോവുന്ന കാര്യമല്ല. എന്നാല്‍ അദ്ദേഹത്തിന് ഭേദമാവുകയും സുഖം പ്രാപിക്കുകയും ചെയ്യും. പൂര്‍ണമായും മയങ്ങിയിട്ടുളള രീതിയലല്ല അദ്ദേഹം. ആളുകളെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയും. കുറെ നേരം സംസാരിക്കാനാവില്ല. എന്നാല്‍ തീര്‍ച്ചയായും അദ്ദേഹം ഉടന്‍ തന്നെ ആ നിലയിലെത്തും.

പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം. നിങ്ങള്‍ ഞങ്ങളോട് ചൊരിയുന്ന സ്‌നേഹത്തിനും വാല്‍സല്യത്തിനും പ്രാര്‍ത്ഥനയ്ക്കും ഞാനും കുടുംബവും കടപ്പെട്ടിരിക്കുന്നു. വീഡിയോയില്‍ അമ്മ സാവിത്രിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ചരണ്‍ പറഞ്ഞു. അമ്മയുടെ അവസ്ഥ കൂടുതല്‍ മെച്ചപ്പെടുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അവരെ ഡിസ്ചാര്‍ജ് ചെയ്യാം. എന്റെ പിതാവിനും കഴിയുന്നതും വേഗം വീട്ടിലേക്ക് മടങ്ങാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. ചരണ്‍ പറഞ്ഞു.

ഒരാഴ്ചയായി ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറിലാണ് എസ്പി ബാലസുബ്രഹ്മണ്യം ചികില്‍സയില്‍ കഴിയുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ സംഗീത സംവിധായകരായ ഇളയരാജ, ഏആര്‍ റഹ്മാന്‍, ഗായകരായ കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരടക്കം എസ്പിബിയുടെ രോഗമുക്തിക്കായി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു.

ദൈവത്തെപോലെയാണ് ഞാന്‍ കാണുന്നത്. എന്നെപോലെ തന്നെ ലോകത്ത് കോടിക്കണക്കിന് ആരാധകര്‍ കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി, കോവിഡ് ബാധിച്ച് ആശുപത്രിയിലാണ് അദ്ദേഹം. ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ അദ്ദേഹം തിരിച്ചുവരും. തിരിച്ചുവന്ന് പാട്ടുപാടണം. ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവണം. അദ്ദേഹത്തെ കണ്ട് സംസാരിക്കണം. നടി ഖുശ്ബു എസ്പിബിയെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിവ.

Read more about: tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X