തൃഷയുടെ അറിവോട് കൂടിയാണ് സ്വകാര്യ ചിത്രങ്ങള്‍ പുറത്തായത്! എന്നിട്ടും അവള്‍ പറഞ്ഞത് വേദനിപ്പിച്ചെന്ന് സുചിത്ര

തമിഴ് സിനിമയെ പിടിച്ചു കുലുക്കിയ വിഭാഗങ്ങളില്‍ ഒന്നാണ് സുചി ലീക്‌സ്. ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ഫോട്ടോസ് പ്രചരിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നടന്‍ ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ എന്നിങ്ങനെയുള്ള താരങ്ങളുടെ ചിത്രങ്ങളായിരുന്നു പ്രചരിച്ചത്.

ഇത് വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ഇപ്പോള്‍ വീണ്ടും സുചിത്ര നല്‍കിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. നടന്‍ ധനുഷിന്റെ ദാമ്പത്യത്തെ കുറിച്ചടക്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഗായിക നടത്തിയിരിക്കുന്നത്. ഇതിനിടെ നടി തൃഷയുടെ പേരും അഭിമുഖത്തില്‍ സൂചിപ്പിച്ചതോടെ നടിയും വീണ്ടുമൊരു വിവാദ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സുചി ലീക്ക്‌സ് ചോര്‍ന്നതില്‍ തൃഷയ്ക്ക് പങ്കുണ്ടെന്നാണ് ഗായിക ഇപ്പോള്‍ പറയുന്നത്.

suchithra-

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ധനുഷ്, ധനുഷിന്റെ മുന്‍ ഭാര്യ ഐശ്വര്യ, നടി തൃഷ, സംഗീത സംവിധായകന്‍ ജിവി പ്രകാശ് കുമാര്‍ തുടങ്ങി നിരവധി തമിഴ് താരങ്ങളെ കുറിച്ചാണ് സുചിത്ര സംസാരിച്ചത്. തന്റെ മുന്‍ ഭര്‍ത്താവ് നടന്‍ കാര്‍ത്തിക് കുമാര്‍ സ്വവര്‍ഗാനുരാഗി ആണെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തെന്നിന്ത്യന്‍ സിനിമാലോകത്തെ പിടിച്ച് കുലുക്കികൊണ്ട് 'സുചി ലീക്‌സ്' എന്ന പേരില്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. തമിഴിലെ നടന്മാരുടെയും നടിമാരുടെയുമൊക്കെ സ്വകാര്യത പുറത്ത് വന്നതോടെ വലിയ വിവാദമായി. എന്നാല്‍ ഇതെല്ലാം ഒരു തമാശയുടെ പുറത്ത് നടന്ന കാര്യങ്ങളാണെന്നാണ് സുചിത്രയിപ്പോള്‍ പറയുന്നത്.

ധനുഷും തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക്കും അടക്കമുള്ള കുറച്ച് കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയൊരു പ്രാങ്കാണ് പിന്നീട് സുചി ലീക്‌സ് ആയി മാറിയത്. ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചിരുന്ന് തമാശരൂപേണ ചെയ്ത പണിയാണിത്. അതിലൊരാള്‍ തെന്നിന്ത്യന്‍ നടി തൃഷയാണ്. അവര്‍ പ്രാങ്കായി ചെയ്ത കാര്യം കൈവിട്ട് പോയതാണ്. അതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ എന്നെ ഇരയാക്കി മാറ്റുകയായിരുന്നു.

suchithra-

തൃഷയുടെ അറിവോടെ കൊടുത്ത ഫോട്ടോയാണ് സുചി ലീക്ക്‌സില്‍ വന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ തൃഷ കൃഷ്ണനും ചിന്മയിയും ചേര്‍ന്ന് എനിക്കെതിരെ പ്രതികരിച്ചു. സുചി ലീക്ക്‌സിന്റെ സമയത്ത് തൃഷ വളരെ സെന്‍സിറ്റീവായിട്ടൊരു ട്വീറ്റ് ഇട്ടിരുന്നു. 'സുചിയെ ദൈവം ശിക്ഷിക്കണം. അത് ഞങ്ങള്‍ക്ക് കാണണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

എന്താണ് നടന്നതെന്ന് തൃഷയ്ക്ക് നന്നായി അറിയാം. എന്നിട്ടും അവര്‍ പൊതുസമൂഹത്തിന് മുന്‍പില്‍ നടത്തിയ പ്രതികരണം എന്നെ വിഷമിപ്പിച്ചു. ഈ സംഭവം കൊണ്ട് എന്റെ കരിയറും ജീവിതവും മാത്രമാണ് തകര്‍ന്നതെന്ന് സുചിത്ര വെളിപ്പെടുത്തുന്നു.

പുറത്ത് ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തൃഷ വേറെ, യഥാര്‍ത്ഥ തൃഷ വേറെയാണ്. തൃഷ മാത്രമല്ല ഗായിക ചിന്മയി കൂടി ചേര്‍ന്നിട്ടാണ് സുചി ലീക്‌സിലെ കാര്യങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റബേസില്‍ വരാന്‍ കാരണമായത്. എന്തുകൊണ്ടാണ് സുചി ലീക്ക്സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി കൊടുക്കാതിരുന്നതെന്നും സുചിത്ര ചോദിക്കുകയാണ്.

Read more about: trisha suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X