»   » ധനുഷിനെതിരായ ആരോപണം വാസ്തവിരുദ്ധമാണെന്നും യഥാര്‍ത്ഥ കാരണം വേറെയാണെന്നും ഗായികയുടെ ഭര്‍ത്താവ്

ധനുഷിനെതിരായ ആരോപണം വാസ്തവിരുദ്ധമാണെന്നും യഥാര്‍ത്ഥ കാരണം വേറെയാണെന്നും ഗായികയുടെ ഭര്‍ത്താവ്

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴകത്തെ മുന്‍നിര താരങ്ങളിലൊരാളായ ധനുഷിനെതിരെ രൂക്ഷമായ ആരോപണമാണ് ഗായിക സുചിത്ര ഉന്നയിച്ചിരുന്നത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ തന്റെ കൈ ധനുഷിന്റെ സംഘത്തിലെ ആരോ പിടിച്ച് തിരിച്ചുവെന്ന് ആരോപിച്ച് ഗായിക രംഗത്തെത്തിയിരുന്നു.

ട്വിറ്ററിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അരങ്ങു തകര്‍ത്തത്. കൈയുടെ ചിത്രമടക്കമാണ് സുചിത്ര ട്വീറ്റ് ചെയ്തത്. എന്നാല്‍ സുചിത്രയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ഭര്‍ത്താവായ കാര്‍ത്തിക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്വിറ്ററില്‍ ചെയ്യുന് കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ല

ഗായിക ട്വിറ്ററില്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇപ്പോഴത്തെ പ്രശ്‌നത്തിനു പിന്നിലെ കാരണം വേറെയാണ്. അത് തീര്‍ത്തും വ്യക്തിപരവുമാണ്. ഇക്കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്നാണ് കാര്‍ത്തിക് ട്വീറ്റ് ചെയ്തിട്ടുള്ളത്.

സംഭവം വിവാദമായി

ധനുഷിന്റെ പേര് ചേര്‍ത്ത ഹാഷ് ടാഗടക്കമാണ് സുചിത്ര കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. ധനുഷിന്റെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ ഉപദ്രവിച്ചുവെന്നത് വാസ്തവമാണെന്നാണ് ഗായിക പ്രതികരിച്ചത്.

ഉത്തരവാദിത്തത്തോടു കൂടി പെരുമാറണം

സുചിത്രയുടെ ട്വീറ്റുകള്‍ക്കുള്ള വിശദീകരണവുമായാണ് കാര്‍ത്തിക്ക് രംഗത്തുവന്നിട്ടുള്ളത്. ഗായിക പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ യാതൊരുവിധ വാസ്തവവുമില്ലെന്ന് വ്യക്തമാക്കുന്ന ട്വീറ്റിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ധനുഷിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

തമിഴകത്തിന്റെ സ്വന്തം താരമായ ധനുഷിനെക്കുറിച്ച് വന്ന ഈ ആരോപണം ആരാധകരെ തെല്ലൊന്നുമല്ല അലട്ടിയത്. കാര്‍ത്തിക്കിന്റെ ട്വീറ്റ് ആരാധകര്‍ക്ക് ആശ്വാസം പകരുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. ധനുഷിന്റെ പേര് ഹാഷ് ടാഗായി ഉപയോഗിച്ചാണ് ഗായിക ട്വീറ്റ് ചെയ്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

English summary
Karthik Kumar Clears Confusion of Suchithra’s Controversial Tweets:It is known that Popular Singer Suchithra was posting some sarcastic tweets and blasted regarding a scandal at the Sadhguru Jaggi Vasudev Ashram in Coimbatore, an attack on her by Dhanush’s staff.It was thought that whether her twitter would be hacked but she sent another reply that they were safe and not hacked.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam