അനുജത്തിയുടെ കല്യാണം കഴിയാത്തത് കൊണ്ടാണ് ഒന്നും മിണ്ടാത്തത്! അമ്മായിയമ്മയെ കുറിച്ച് സുചിത്ര പറഞ്ഞതിങ്ങനെ

ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായിട്ടും ശ്രദ്ധേയായി മാറിയ സുചിത്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സുചി ലീക്ക്‌സ് എന്ന പേരില്‍ സുചിത്ര വെളിപ്പെടുത്തിയ ദൃശ്യങ്ങളായിരുന്നു താരത്തെ വാര്‍ത്തകളില്‍ നിറച്ചത്. പിന്നീട് വര്‍ഷങ്ങളോളം താരത്തെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു.

എന്നാല്‍ വീണ്ടും വിവാദമായ വെളിപ്പെടുത്തലുകളുമായി സുചിത്ര രംഗത്ത് വന്നു. ഏറ്റവുമൊടുവില്‍ മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ മുതല്‍ നടന്‍ ധനുഷ് വരെ നിരവധി പ്രമുഖര്‍ക്കെതിരെയാണ് ഗായികയുടെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നത്. ഇതിനിടെ കാര്‍ത്തിക്കിന്റെ അമ്മയെ കുറിച്ചും സുചിത്ര സംസാരിച്ചിരുന്നു.

suchithra

2017 ല്‍ തുടങ്ങിയ സൂചി ലീക്ക്‌സിന് ശേഷം കഴിഞ്ഞ നാലഞ്ച് വര്‍ഷമായി സുചിത്രയെ കുറിച്ച് യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഇപ്പോള്‍ രണ്ടാമതും വിവാഹിതയായെന്ന് അടക്കം പറഞ്ഞാണ് താരം രംഗത്ത് വന്നത്. മാത്രമല്ല കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യുട്യൂബ് ചാനലുകളിലൂടെ വിവാദമായ വെളിപ്പെടുത്തലുകളാണ് സുചിത്ര നടത്തിയത്. തമിഴ് സിനിമാ താരങ്ങളെ കുറിച്ച് പറഞ്ഞതിനൊപ്പം മുന്‍ഭര്‍ത്താവിന്റെ അമ്മക്കെതിരെയും നിരവധി ആരോപണങ്ങള്‍ വന്നിരുന്നു.

'എന്റെ ആദ്യ ഭര്‍ത്താവ് കാര്‍ത്തിക് കുമാറിന്റെ അമ്മ പൂര്‍ണ്ണമായൊരു പാഴ്വസ്തുവാണ്. അവര്‍ റിയലല്ല. അവര്‍ ഒരുപാട് വേറിട്ട ജോലികള്‍ കണ്ടിട്ടുണ്ട്. അനാഥരെ വില്‍ക്കുന്നതുള്‍പ്പെടെ അവര്‍ ചെയ്യുന്നുണ്ട്. ഇതില്‍ സര്‍ക്കാരും ഇടപെടാറില്ല. അതിനാല്‍ അവരെ അറസ്റ്റ് ചെയ്യാനും കഴിയില്ല.

സ്വവര്‍ഗ്ഗാനുരാഗിയായ കാര്‍ത്തിക് കുമാറിനെ വിവാഹം കഴിച്ചതിനാല്‍, ഞാന്‍ ഒരുതരം സ്റ്റഫ്ഡ് ചിക്കന്‍ ആണെന്നാണ് അവര്‍ കരുതിയത്. വീട്ടില്‍ ഞങ്ങളുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് വഴക്കുണ്ടെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാന്‍ ഒരു കാര്യവും ആരോടും പറഞ്ഞിരുന്നില്ല.

suchithra

എനിക്ക് ഒരു അനുജത്തിയുണ്ട്. അവള്‍ കല്യാണം കഴിക്കാത്തത് കൊണ്ട് അവളുടെ ഭാവി നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയും കാലം നടുറോഡില്‍ വന്ന് വഴക്കടിക്കാതെ ഇരുന്നത്. ഇന്നിപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞു. എനിക്ക് വേറെ കുഴപ്പം ഒന്നും ഇല്ല. അതുകൊണ്ടാണ് ഞാന്‍ ഇത് ധൈര്യത്തോടെ സംസാരിക്കുന്നതെന്നും' സുചിത്ര പറയുന്നു.

എന്നാല്‍ സുചിത്രയുടെ ഈ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെ അപകീര്‍ത്തിപരമായ രീതിയില്‍ സംസാരിക്കുന്നു എന്ന് ചൂണ്ടി കാണിച്ച് കാര്‍ത്തിക് കുമാര്‍ സുചിത്രയ്ക്കെതിരെ കേസ് കൊടുത്തിരുന്നു. ശേഷം സുചിത്ര അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി ഇടക്കാല വിലക്കും ഏര്‍പ്പെടുത്തി.

2005 ലായിരുന്നു നടന്‍ കാര്‍ത്തിക് കുമാറും സുചിത്രയും വിവാഹം കഴിക്കുന്നത്. ശേഷം ഏകദേശം 12 വര്‍ഷത്തോളം ഇരുവരും ദമ്പതിമാരായി ഒരുമിച്ച് ജീവിച്ചു. 2017 ലാണ് താരങ്ങള്‍ വേര്‍പിരിയുന്നത്. സുചി ലീക്ക്‌സുമായി ഉണ്ടായ പ്രശ്നങ്ങളായിരുന്നു താരങ്ങളുടെ വേര്‍പിരിയലിന് കാരണമായത്.

More from Filmibeat

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X