നസ്രിയക്കും അനുപമയ്ക്കും ധനുഷുണ്ടാക്കിയ ബുദ്ധിമുട്ട്; നയൻതാരയുടെ മക്കൾ ഭാവിയിൽ അഭിമാനിക്കും; സുചിത്രയുടെ വാദം
നയൻതാര-ധനുഷ് വിവാദം ചർച്ചയായിരിക്കെ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക സുചിത്ര. ധനുഷിന്റെ യഥാർത്ഥ മുഖമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്ന് സുചിത്ര പറയുന്നു. നസ്രിയ നസീം, അനുപമ പരമേശ്വരൻ, പാർവതി തിരുവോത്ത് തുടങ്ങിയ നടിമാർ നയൻതാരയ്ക്ക് പിന്തുണയറിയിച്ചതിന് കാരണമുണ്ടെന്നും സുചിത്ര വാദിച്ചു. ഒരു തമിഴ് മീഡിയയോടാണ് വെളിപ്പെടുത്തൽ. നയൻതാര പറഞ്ഞത് പോലെയാണ് ധനുഷിന്റെ സ്വഭാവമെന്ന് സുചിത്ര പറയുന്നു.
നയൻതാരയെ ഒരു തവണ മാത്രമല്ല ധനുഷ് ബുദ്ധിമുട്ടിച്ചത്. യാരടീ നീ മോഹിനി എന്ന സിനിമയുടെ സെറ്റിൽ നടിക്ക് ധനുഷ് കാരണം ഏറെ ബുദ്ധിമുട്ടുകളുണ്ടായെന്നും സുചിത്ര പറയുന്നു. മഞ്ജു വാര്യരും സോനം കപൂറും കജോളും ധനുഷിനെ പിന്തുണച്ച് കൊണ്ട് ഇപ്പോൾ വരും. നാർസിസിസ്റ്റുകൾ അങ്ങനെയാണ്. നാല് പേരുടെ ഗുഡ് ബുക്ക്സിൽ ഇടം നേടും. അവർ എന്തെങ്കിലും പ്രശ്നം വന്നാൽ പിന്തുണയ്ക്കുമെന്ന് ഇത്തരം നാർസിസിസ്റ്റുകൾക്ക് അറിയാം. ഈ മൂന്ന് പേരിൽ ആരെങ്കിലും സംസാരിക്കുമോ എന്ന് നോക്കാമെന്നും സുചിത്ര പറയുന്നു.

ധനുഷ് കാരണമുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് നസ്രിയക്കും അനുപമ പരമേശ്വരനുമെല്ലാം ട്വീറ്റ് ചെയ്യാം. എന്നെ ബാധിച്ച കാര്യം ഞാൻ പറഞ്ഞു. നയൻതാരയെ ബാധിച്ച കാര്യം അവരും. ഇങ്ങനെ അവരും തുറന്ന് പറഞ്ഞാൽ ധനുഷ് എത്രത്തോളം സൈക്കോയാണെന്ന് ഫാൻസിന് മനസിലാകും. നസ്രിയ, അനുപമ, പാർവതി എന്നിവർക്ക് ധനുഷ് പ്രൊഫഷണലായ ബുദ്ധിമുട്ടുണ്ടാക്കി.
സെറ്റിൽ വന്ന ശേഷം നമസ്കാരം പറഞ്ഞില്ലെങ്കിൽ ഓരോ സൗകര്യങ്ങളായി കട്ടാകും. അവരെ അൺകംഫർട്ടബിൾ ആക്കും. ഒരു പെണ്ണ് എവിടെ അൺകംഫർട്ടബിളാകുമെന്ന് മനസിലാക്കി. അവിടെ ബുദ്ധിമുട്ടിക്കും. അങ്ങനെയൊരു സൈക്കോയാണ്. നിർമാതാക്കളും സംവിധായകരും ഇതൊന്നും ചെവി കൊടുക്കില്ല. മനുഷ്യാവകാശമോ ആർട്ടിസ്റ്റിന്റെ കംഫർട്ടോ നോക്കില്ലെന്നും സുചിത്ര പറയുന്നു.

നയൻതാരയുടെ കത്തിന് പത്തിൽ പത്ത് മാർക്ക് നൽകാം. അത്രയും മനോഹരമായും വ്യക്തമായി നടി തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞെന്ന് സുചിത്ര വ്യക്തമാക്കി. ആരും സന്തോഷത്തോടെ കഴിയുന്നത് ധനുഷിന് ഇഷ്ടപ്പെടുന്നില്ല. ഇനി നയൻതാരയെക്കുറിച്ച് മോശം പ്രചരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടക്കും. അതിന് ഫണ്ടിംഗ് നൽകുക ധനുഷാണെന്നും സുചിത്ര ആരോപിക്കുന്നു.
നയൻതാരയ്ക്ക് ഈ വിഷയത്തിൽ രാഷ്ട്രീയ പിന്തുണയുണ്ടോ എന്ന ചോദ്യത്തിനും സുചിത്ര മറുപടി നൽകി. നയൻതാരയ്ക്ക് പല കക്ഷികളുമായും സൗഹൃദമുണ്ടാകും. ഒരുപക്ഷെ അവരുടെ പിന്തുണയുണ്ടാകും. അതിലെന്താണ് തെറ്റ്. പറയേണ്ട കാര്യം അവർ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ കത്ത് പുറത്ത് വിടുന്നതിന് മുമ്പ് വക്കീലിന്റെ അഭിപ്രായം തേടിയിരിക്കണം.
രണ്ട് കുട്ടികളുടെ അമ്മയാണവർ. തന്നെ ബാധിക്കുന്ന ഒരു പ്രശ്നത്തിന് പോകില്ല. നാളെ നയൻതാരയുടെ മക്കൾ വളർന്നാൽ അവർ അഭിമാനിക്കും. അവരുടെ അമ്മ യഥാർത്ഥ ലേഡി സൂപ്പർസ്റ്റാറാണെന്ന് മനസിലാക്കും. നയൻതാര ഇപ്പോഴാണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ ആയതെന്നും സുചിത്ര പറയുന്നു.


Click it and Unblock the Notifications