വിലകൂടിയ സോപ്പേ ഉപയോഗിക്കൂ, സുന്ദരിയായതിനാൽ ജയം രവി ഇത്രയും കാലം പ്രശ്നമാക്കിയില്ല; സുചിത്രയുടെ വാക്കുകൾ
തമിഴ് സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായി മാറിയിരിക്കുകയാണ് ജയം രവി-ആരതി രവി വിവാഹ മോചനം. 15 വർഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് രണ്ട് പേരും രണ്ട് വഴിക്ക് പിരിയുന്നത്. 2009 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് ആൺമക്കളുമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജയം രവി വിവാഹ മോചനത്തിലേക്ക് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ പലരും ഇത് വിശ്വസിച്ചില്ല. എന്നാൽ അഭ്യൂഹങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു.
കഴിഞ്ഞ വർഷം വളരെ സന്തോഷത്തോടെയാണ് ജയം രവിയെയും ആരതിയെയും പൊതുവേദികളിൽ കണ്ടത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ മോചനത്തെക്കുറിച്ച് ഗായിക സുചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജയം രവിയുടെ ഭാഗത്താണ് ന്യായമെന്ന് സുചിത്ര അഭിപ്രായപ്പെട്ടു. ഞാൻ ജയം രവിക്കൊപ്പമാണ്. കുറേ വർഷങ്ങളായി ആ ദമ്പതികളെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ആ പെൺകുട്ടിയുടെ സ്വഭാവം നോക്കി. വളരെ ചെലവഴിക്കുന്നയാളാണ് ആരതി.

ലൂയിസ് വിറ്റണിന്റെ സോപ്പ് ഓർഡർ ചെയ്ത് കൊടുത്തില്ല എന്ന് പറഞ്ഞ് വഴക്കിടും. ഞാൻ ഉപയോഗിക്കുന്നതെല്ലാം ഈ ബ്രാൻഡിന്റേതാണ്. സോപ്പ് മാത്രം എന്തിന് ലക്സിന്റേത് ഉപയോഗിക്കണം എന്നാണ് ചോദിക്കുന്നത്. ഇങ്ങനെയൊരു ഭാര്യയുണ്ടെങ്കിൽ ഭൂരിഭാഗം സമയവും ജോലി ചെയ്ത് കൊണ്ടിരിക്കണം. ഇക്കഴിഞ്ഞ പതിനഞ്ച് വർഷവും ഇവൾ സുന്ദരിയായതിനാൽ ജയം രവി പ്രശ്നമാക്കാതെ പോയിരിക്കാം. പക്ഷെ ഒരു ഘട്ടത്തിനപ്പുറം അത് നടക്കില്ല.
മോശം സിനിമാ കുടുംബത്തിൽ നിന്നുള്ളയാളല്ല ജയം രവി. വളരെ കഷ്ടപ്പെട്ട് മുന്നോട്ട് വന്ന സിനിമാ കുടുംബമാണത്. ഓരോ വിജയത്തിലും അവർ നന്ദിയുള്ളവരാണ്. അങ്ങനെയൊരു വ്യക്തിക്കാണ് ഇത്തരത്തിലൊരു ഭാര്യയെ ലഭിച്ചത്. വിവാഹ മോചനം ഒരു കുറ്റമല്ല. ബന്ധങ്ങൾ കെെകാര്യം ചെയ്യുന്ന പുതിയ രീതിയാണ്. ഡിവോഴ്സായ മാതാപിതാക്കളുടെ കുട്ടികൾ വളരെ സ്റ്റേബിളായി വളരും.

കാരണം ചെറുപ്പത്തിലേ അവർക്ക് പക്വത വരും. ആദ്യത്തെ ഒരു മാസമേ അച്ഛനും അമ്മയും ഒരുമിച്ചില്ലെന്ന് പറഞ്ഞ് അവർ കരയൂ. ഒരുമിച്ചുള്ളപ്പോൾ വഴക്കല്ലേ, ഒറ്റയ്ക്കാണ് നല്ലതെന്ന് അവർ പിന്നീട് മനസിലാക്കുമെന്നും സുചിത്ര പറഞ്ഞു. വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വന്നപ്പോഴാണ് സുചിത്ര ഇക്കാര്യങ്ങൾ സംസാരിച്ചത്. നേരത്തെ നിരവധി താരങ്ങൾക്കെതിരെ വിവാദ പ്രസ്താവനകൾ സുചിത്ര നടത്തിയിട്ടുണ്ട്.
ആരതിയും താനും പിരിയുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ജയം രവി വ്യക്തമാക്കിയത്. ഒരുപാട് ആലോചനയ്ക്കും ചർച്ചകൾക്കും ഒടുവിലാണ് ഈ തീരുമാനമെടുത്തതെന്ന് ജയം രവി പറയുന്നു.വിവാഹ മോചനത്തെക്കുറിച്ച് ആരതി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ജയം രവിയുടെ മാത്രം പ്രസ്താവനയാണ് പുറത്ത് വന്നത്. എന്നാൽ മാസങ്ങൾക്ക് മുന്നേ ജയം രവിക്കൊപ്പമുള്ള ഫോട്ടോകൾ ആരതി സോഷ്യൽ മീഡിയയിൽ നിന്നും നീക്കിയിട്ടുണ്ട്. തമിഴ് സിനിമാ രംഗത്ത് നിന്നും നിന്നും തുടരെ വിവാഹ മോചന വാർത്തകളാണ് പുറത്ത് വരുന്നത്.


Click it and Unblock the Notifications