ധനുഷ് എന്നെ റേപ്പ് ചെയ്‌തോ?, എല്ലാം നിങ്ങള്‍ക്ക് തോന്നിയത് പോലെയാണോ?; സുചിത്ര
പ്രശസ്ത ഗായിക സുചിത്ര കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകൡും നിറഞ്ഞ് നില്‍ക്കുകയാണ്. തന്റെ മുന്‍ ഭര്‍ത്താവും നടനുമായ കാര്‍ത്തിക്കിനെതിരെയും തമിഴിലെ പ്രധാന നടീ നടന്മാര്‍ക്കെതിരെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് സുചിത്ര ഓണ്‍ ലൈന്‍ മാധ്യമങ്ങളിലൂട പുറത്ത് വിട്ടത്. പലതും വിശ്വസിക്കാന്‍ പോലും സാധിക്കുന്നതാണോ എന്ന ഞെട്ടലിലും ആകാംക്ഷയിലുമാണ് പ്രേക്ഷകര്‍.
കാര്‍ത്തിക്കിന് പുറമെ, ധനുഷ്, തൃഷ, ആന്‍ഡ്രിയ, അനിരുദ്ധ് തുടങ്ങി സിനിമയിലെ വിവിധ മേഖലയില്‍ നില്‍ക്കുന്ന ആളുകള്‍ക്കെതിരെയെല്ലാം സുചിത്ര അടുത്ത കുറച്ച് ദിവസങ്ങളായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഭര്‍ത്താവായിരുന്ന കാര്‍ത്തിക് ഗേ ആയിരുന്നെന്നും അതുകൊണ്ട് തന്നെ എപ്പോഴും ധനുഷിനൊപ്പം മറ്റൊരു അടച്ചിട്ട മുറിയിലായിരുന്നു ഇരുവരുമെന്നും സുചിത്ര പറഞ്ഞിരുന്നു. ഇതിനെതിരെ കാര്‍ത്തിക് തന്നെ രംഗത്തെത്തി മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ തന്റെ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും തെറ്റായാണ് പല യൂട്യൂബേഴ്‌സും പറയുന്നതെന്നാണ് സുചിത്ര പറയുന്നത്.
പല യൂട്യൂബ് വീഡിയോകളുടെയും തമ്പ്‌നെയില്‍ നല്‍കിയിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലലാണ്. ധനുഷ് എന്നെ റേപ്പ് ചെയ്തു അനിരുദ്ധ് എന്നെ റേപ്പ് ചെയ്തു എന്നൊക്കെ എഴുതിയിരിക്കുന്നു. പക്ഷെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊക്കെ എഴുതിയിടുന്നതെന്നാണ് സുചിത്ര ചോദിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു സുചിത്ര വീഡിയോ പങ്കുവെച്ചത്.
ഇനി ഒരു യുട്യൂബ് ചാനലിനും ഒരു അഭിമുഖവും നല്‍കില്ല. എനിക്കും ബയില്‍വന്‍ രംഗനാഥനും ഇടയില്‍ നടക്കുന്ന ഈ മത്സരത്തില്‍ അയാള്‍ തന്നെ ജയിക്കട്ടെ. അദ്ദേഹം എന്റെ മുഖത്തെക്കുറിച്ചൊക്കെ പറയുന്നുണ്ട്. എനിക്ക് 50 വയസായി. എല്ലാവരുടെയും മുഖം ഈ പ്രായത്തില്‍ ഇതുപോലെ തന്നെയായിരിക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ തന്റെ 50-ാം പിറന്നാള്‍ ആഘോഷിച്ചതെന്നും സുചിത്ര പറഞ്ഞു.
' എന്റെ കണ്ണിന് താഴെ ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ട് അത് ഈ പ്രായത്തില്‍ നോര്‍മല്‍ ആണ്. പ്രാണിയോ മറ്റോ കടിച്ചിട്ടാണ് എന്റെ മുഖത്ത് ചെറിയ കുരുക്കള്‍ വന്നത്. എന്നാല്‍ പലരും പറയുന്നത് ഞാന്‍ ഡ്രഗ്‌സ് ഉപയോഗിച്ചാണ് ഇങ്ങനെ വന്നത് എന്നാണ്. സ്ഥിരമായി ഡ്രഗ്‌സ് ഉപയോഗിക്കുന്നവര്‍ക്ക് ഇരുണ്ട മോണയാണ് ഉണ്ടാവുക. പക്ഷെ എനിക്ക് ഇപ്പോഴും അത് പിങ്ക് നിറത്തില്‍ തന്നെയാണ്,' സുചിത്ര പറഞ്ഞു.

ഇതിനെക്കുറിച്ചൊക്കെ എന്തിനാണ് താന്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്ന് പോലും തനിക്ക് അറിയില്ല. താന്‍ ഇടുന്ന സിനിമ റിവ്യൂവും മറ്റും കാണാന്‍ ഫാന്‍സ് എത്താറുണ്ട്. അവരെ ഞാന്‍ നിരാശപ്പെടുത്തില്ല, ഇതുപോലെയുള്ള വീഡിയോകളൊന്നും താന്‍ ഇനി തന്റെ യൂട്യൂബ് ചാനലില്‍ ഇടില്ലെന്നും നടി പറഞ്ഞു.
ധനുഷുമായി ബന്ധപ്പെട്ടാണ് സുചിത്ര കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തൃഷയുമായുള്ള ബന്ധം, അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം തുടങ്ങി നിരധി വിഷയങ്ങളാണ് സുചിത്ര വെളിപ്പെടുത്തിയത്. സുചി ലീക്‌സ് എന്ന പേരില്‍ ധനുഷ് അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തത്തിയതിന് പിന്നില്‍ കാര്‍ത്തിക് ആണെന്നും സുചിത്ര ചോദിച്ചിരുന്നു.


Click it and Unblock the Notifications