ഞാൻ കള്ളം പറഞ്ഞതാണ്, അയാളെ വിവാഹം ചെയ്തിട്ടില്ല; രണ്ടാമത്തെ ബന്ധവും തകർന്നെന്ന് സുചിത്ര

തമിഴകത്ത് അടുത്ത കാലത്ത് വലിയ വിവാദമുണ്ടാക്കയ ​ഗായികയാണ് സുചിത്ര. മുൻഭർത്താവ് കാർത്തിക് കുമാറിനെതിരെയും ധനുഷ്, തൃഷ തുടങ്ങിയ താരങ്ങൾക്കെതിരെയും വലിയ ആരോപണങ്ങളുമായി സുചിത്ര രം​ഗത്ത് വന്നു. തന്റെ പേരിൽ വന്ന സുചി ലീക്ക്സ് വിവാ​ദത്തിന് പിന്നിൽ ധനുഷും സംഘവും ആണെന്ന് സുചിത്ര ആരോപിച്ചു. ഇതിന് സഹായം നൽകിയത് കാർത്തിക് കുമാറാണെന്നും സുചിത്ര പറഞ്ഞു. കാർത്തിക് കുമാർ ​ഗേ ആണെന്നും ഇക്കാര്യം മറച്ച് വെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും സുചിത്ര ആരോപിച്ചു.

അടുത്തിടെ നൽകിയ അഭിമുഖങ്ങളിലാണ് സുചിത്ര ഇക്കാര്യങ്ങൾ പറഞ്ഞത്. താനിപ്പോൾ രണ്ടാം ഭർത്താവിനൊപ്പം സന്തോഷകരമായി ജീവിക്കുകയാണെന്നും അന്ന് സുചിത്ര പറഞ്ഞു. വളരെ നല്ല കുടുംബമാണ് ഇപ്പോഴത്തെെ ഭർത്താവിന്റേത്. അദ്ദേഹത്തിന് ആദ്യ ഭാര്യയിലുള്ള മക്കൾ മിടുക്കരാണെന്നും സുചിത്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ താൻ പറഞ്ഞത് കള്ളമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര. തന്റെ യൂട്യൂബ് ചാനലിലാണ് ​സുചിത്ര ഇക്കാര്യം തുറന്ന് പറ‍ഞ്ഞത്.

Singer Suchitra

താൻ രണ്ടാമത് വിവാഹിതയായിട്ടില്ലെന്ന് സുചിത്ര പറയുന്നു. കല്യാണം കഴിഞ്ഞെന്ന് കള്ളം പറഞ്ഞതാണ്. അവർ എനിക്ക് കുടുംബമല്ല. രണ്ടര വർഷം എന്റെ കുടുംബമാണെന്ന് പറഞ്ഞു. ഈ പ്രായത്തിൽ ​ഗാർഹിക പീഡനം,മോണിറ്ററി ഫ്രോഡ് തുടങ്ങിയവ നേരിടുമെന്ന് പ്രതീക്ഷിച്ചില്ല. അതും ബാല്യകാല സുഹൃത്തിൽ നിന്നും. ഞാൻ അയാളുമായി വിവാഹം ചെയ്തെന്ന് പറഞ്ഞത് വിവാഹം ചെയ്യുമെന്ന് കരുതിയതിനാലാണ്.

ആ വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റെയും അനുമതി ഉണ്ടായിരുന്നു. പക്ഷെ അതിന് ശേഷം നടന്നത് വിപരീത കാര്യങ്ങളാണ്. അയാളുടെ ആദ്യ ഭാര്യ സുചിത്ര കുടുംബം തകർത്തവളാണെന്ന് പറഞ്ഞ് വീഡിയോ ചെയ്യാൻ കാത്തിരിക്കുകയാണ്. അത് വരുമ്പോൾ എന്റെ വീഡിയോക്ക് താഴെ വേദനിപ്പിക്കുന്ന കമന്റുകളിടുന്നവർക്ക് ഒരു പാർട്ടി തന്നെ നടത്താം. പങ്കാളിയുമായിരുന്ന ബന്ധം പൂർണമായും വിട്ടെന്നും സുചിത്ര പറയുന്നു. അയാളുടെ കുടുംബം എന്റെ പണം കൈക്കലാക്കി. എന്റെ പ്രോപ്പർട്ടിയിൽ നിന്നും പോകുന്നില്ല.

Singer Suchitra

ഞാൻ ബോംബെയിൽ വന്നെങ്കിലും ചെന്നെെയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. നിയമപരമായി നീങ്ങാനാണ് തന്റെ തീരുമാനം. എന്നാൽ ഇപ്പോൾ അത് ചെയ്യുന്നില്ലെന്നും സുചിത്ര വ്യക്തമാക്കി. എന്റെ എല്ലാ അഭിമുഖങ്ങൾ നൽകുമ്പോൾ അയാളുടെ കുടുംബത്തിലെ ഒരം​ഗം എന്നോടൊപ്പമുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കാൻ അവരും തയ്യാറായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ അവരെ കാണിക്കാത്തത് നന്നായെന്നും സുചിത്ര വ്യക്തമാക്കി.

സുചിത്രയ്ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്നാണ് മുൻ ഭർ‌ത്താവ് കാർത്തിക് കുമാർ നേരത്തെ പറഞ്ഞത്. കാർത്തിക്കിനെയും കുടുംബത്തെയും അധിക്ഷേപിച്ച് കൊണ്ടാണ് സുചിത്ര അടുത്തിടെ സംസാരിച്ചത്. പിന്നാലെ സുചിത്രയ്ക്കെതിരെ കാർത്തിക് ലീ​ഗൽ നോട്ടീസ് അയച്ചു. ഒരു കാലത്ത് തമിഴകത്തെ സെൻസേഷണൽ ​ഗായികയായിരുന്നു സുചിത്ര. എന്നാൽ ഇന്ന് കരിയറിൽ നിന്നും സുചിത്ര മാറി നിൽക്കുകയാണ്. സുചി ലീക്ക്സ് വിവാദത്തിന് ശേഷമാണ് സുചിത്രയുടെ ജീവിതവും കരിയറും മാറി മറിഞ്ഞത്.

More from Filmibeat

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X