നീലച്ചിത്രങ്ങളിൽ നിന്നും രക്ഷപ്പെടുന്ന നടിമാരെ രാധിക സഹായിച്ചു; ശരത്കുമാർ ശ്രമിക്കുന്നത്; സുചിത്ര

തമിഴകത്ത് ഒരു കാലത്ത് സെൻസേഷനായിരുന്നു ​ഗായിക സുചിത്ര. റേഡിയോ ജോക്കിയിൽ നിന്നും ​ഗായികയായി പേരെടുത്ത സുചിത്രയുടെ ജീവിതത്തിൽ പിന്നീട് നടന്ന സംഭവങ്ങൾ ഏവരെയും അമ്പരപ്പിച്ചു. സുചി ലീക്ക്സ് എന്ന പേരിൽ സുചിത്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വരാൻ തുടങ്ങിയത് വിവാദമായി. പിന്നീട് ലൈം ലൈറ്റിൽ നിന്നും സുചിത്ര അകന്നു.

വർഷങ്ങൾക്കിപ്പുറം അന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് സുചിത്ര. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പ്രമുഖ താരങ്ങൾക്കെതിരെ ​ഗുരുതര വെളിപ്പെടുത്തലുകളാണ് സുചിത്ര നടത്തിയത്. ധനുഷുൾപ്പെടുന്ന സംഘമാണ് സുചി ലീക്ക്സിന് പിന്നിലെന്നും തന്നെ ഇരയാക്കുകയായിരുന്നെന്നും സുചിത്ര പറയുന്നു.

Suchitra  Radhika

സിനിമാ ലോകത്തെ അറിയാക്കഥകളെക്കുറിച്ചും സുചിത്ര സംസാരിച്ചു. ഇപ്പോഴിതാ വിവാദ നടനും മാധ്യമപ്രവർത്തകനുമായി ബയിൽവൻ രം​ഗനാഥനെക്കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബയിൽവൻ നേരത്തെ നീല ചിത്രങ്ങളിലേക്ക് കാസ്റ്റിം​ഗ് നടത്തിയ ആളാണെന്നും തമിഴ് സിനിമാ രം​ഗത്ത് വളരെ മോശം പ്രവൃത്തികൾ ഇയാൾ ചെയ്തിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചു. അന്ന് ഇത്തരം റാക്കറ്റുകളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകളെക്കുറിച്ചും സുചിത്ര സംസാരിച്ചു.

നീല ചിത്രങ്ങളുടെ സംഘത്തിൽ നിന്ന് പുറത്ത് വന്ന നടിമാരെ സീനിയർ നടിമാർ സഹായിച്ചു. കാരണം ആ പെൺകുട്ടികൾക്ക് ആദ്യത്തെ ആറ് മാസം സുരക്ഷയുണ്ടാവില്ല. പുതിയ ജീവിതം തുടങ്ങാൻ അവരെ സഹായിച്ചത് രാധിക ശരത്കുമാർ, പൂർണിമ ഭാ​ഗ്യരാജ്, മഞ്ജുള വിജയകുമാർ എന്നിവരാണ്. വാഴത്തപ്പെടാത്ത നായികമാരാണ് അവർ. 80 ശതമാനം സഹായവും ചെയ്തത് പൂർണിമയും മഞ്ജുളയുമാണ്. അതുകൊണ്ടാണ് അവരുടെ സംസാരത്തിൽ പക്വത തോന്നിയത്.

Suchitra

കോളിവുഡ് ഒരു കുടുംബം പോലെയായിരുന്നു. ബയിൽവൻ രം​ഗനാഥനോ മറ്റാരെങ്കിലും തിരികെ നീല ചിത്രങ്ങളിലേക്ക് കൊണ്ട് വരാൻ തീരുമാനിച്ച നടി പൂർണിമയുടെ വീട്ടിൽ ഉണ്ടെങ്കിൽ നാല് പേരെ അയച്ച് പുറത്ത് നിന്ന് ബഹളമുണ്ടാക്കും. കൊല്ലാൻ പോലും തയ്യാറായി ബയിൽവനൊപ്പം നാൽപതോളം പേരുണ്ടായിരുന്നു. ഇനി തനിക്ക് നേരെയും ഇത്തരം ആക്രമണം നടക്കുമോ എന്ന് ഭയമുണ്ടെന്നും സുചിത്ര പറയുന്നു.

കെ ബാലചന്ദർ, സത്യരാജ്, ശരത്കുമാർ തുടങ്ങിയ നടൻമാർ ഈ റാക്കറ്റിൽ നിന്നും പെൺകുട്ടികളെ രക്ഷിച്ചിട്ടുണ്ടെന്ന് സുചിത്ര പറയുന്നു. ശരത്കുമാർ സർ പിന്നീടാണ് വന്നത്. പക്ഷെ കോളിവുഡ് ക്ലീൻ ആണെന്ന് ഉറപ്പ് വരുത്താൻ അദ്ദേഹം ശ്രമിക്കാറുണ്ടെന്നും സുചിത്ര പറഞ്ഞു.

സിനിമാ താരങ്ങളെ അധിക്ഷേപിച്ച് യൂട്യൂബ് ചാനലുകളിൽ സംസാരിക്കുന്ന വ്യക്തിയാണ് ബയിൽവൻ രം​ഗനാഥൻ. നിരവധി നടിമാരെക്കുറിച്ച് ഇല്ലാക്കഥകൾ ഇയാൾ പ്രചരിപ്പിച്ചിട്ടുണ്ട്. ഒന്നിലേറെ പരാതികൾ ഇയാൾക്കെതിരെ ഉയർന്നെങ്കിലും ഫലമുണ്ടായില്ല. ബയിൽവനെതിരെ ആദ്യമായാണ് ഇത്ര വലിയ ആരോപണം വരുന്നത്. എന്നാൽ സുചിത്രയ്ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് ബയിൽവൻ രം​ഗനാഥൻ പറയുന്നത്. മുൻ ഭർത്താവ് കാർത്തിക് കുമാറിനെതിരെയും സുചിത്ര സംസാരിക്കുന്നുണ്ട്.

കാർത്തിക് കുമാറാണ് തന്റെ ട്വിറ്റർ അക്കൗണ്ട് ധനുഷിനും സംഘത്തിനും നൽ‌കിയത്. കാർത്തിക് ​ഗേ ആണ്. ഇക്കാര്യം മറച്ച് വെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും സുചിത്ര ആരോപിച്ചു. തമിഴകത്തെ താരങ്ങളുടെ പാർട്ടികളിൽ ലഹരി ഉപയോ​ഗം ഉണ്ടാകാറുണ്ടെന്നും സുചിത്ര ആരോപിച്ചു.

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X