'നിങ്ങളുടെ ശബ്ദത്തിൽ കാമം'; വൈരമുത്തു എന്നെ വീട്ടിലേക്ക് വിളിച്ചു; പക്ഷെ അന്നയാൾ വിളറി വിറച്ചു; സുചിത്ര

പീഡനാരോപണം കാരണം വിവാദത്തിലകപ്പെട്ട ​ഗാന രചയിതാവാണ് വൈരമുത്തു. ​​ഗായിക ചിന്മയി ഉൾപ്പെടെയുള്ളവരാണ് വൈരമുത്തുവിനെതിരെ നേരത്തെ മീടൂ ആരോപണം ഉന്നയിച്ചത്. എന്നാൽ തമിഴകത്തെ പ്രമുഖർ വൈരമുത്തുവിനെ പലപ്പോഴും പിന്തുണച്ചു. ചിന്മയിക്ക് കരിയറിൽ അവസരങ്ങൾ നഷ്ടപ്പെടുകയുമുണ്ടായി. ഇപ്പോഴിതാ വെെരമുത്തുവിനെതിരെ ആരോപണമുന്നയിച്ചിരിക്കുകയാണ് ​ഗായിക സുചിത്ര. സ്ത്രീകളോട് മോശമായി പെരുമാറുന്ന വ്യക്തിയാണ് വൈരമുത്തുവെന്ന് സുചിത്ര പറയുന്നു.

അയാൾ എല്ലാ ​ഗായികമാരെയും വിളിച്ച് ഇങ്ങനെ സംസാരിക്കും. നിങ്ങളുടെ ശബ്ദത്തിൽ ഒരു കാമം ഉണ്ട്, പ്രണയം ഉണ്ടെന്ന ഡയലോ​ഗ് പറയും. എന്നെയും വിളിച്ചിച്ചിട്ടുണ്ട്. 'മെയ് മാസം' എന്ന പാട്ട് ഇറങ്ങിയ ശേഷം എന്നെ വിളിച്ചു. മോശം പാട്ടാണത്. അത് കേട്ട് ആർക്കാണ് പ്രണയം തോന്നുക. വെറുതെ ഒരാൾ പ്രശംസിച്ചാൽ എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കാം. വീട്ടിലേക്ക് വരൂ, ഒരു സമ്മാനം തരാമെന്ന് വൈരമുത്തു പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് പോയില്ല.

Singer Suchitra

പാട്ടിക്കൊപ്പമാണ് പോയത്. പാട്ടി അയാളോട് ഒരുപാട് സംസാരിച്ചു. നിങ്ങളെല്ലാമല്ലേ പുതിയ പെൺകുട്ടികളെ കരിയറിൽ വളർത്തേണ്ടത്, ഇവൾക്ക് നിങ്ങൾ അച്ഛനെ പോലെയാണെന്ന് പറഞ്ഞു. വൈരമുത്തു വിളറി. എന്തോ സമ്മാനം കൊടുക്കാനുണ്ടെന്ന് പറഞ്ഞല്ലോ എന്ന് പാട്ടി ചോദിച്ചു. സത്യത്തിൽ അയാളതിനല്ല എന്നെ വിളിച്ചത്. തൊടാൻ വേണ്ടിയാണ്. സമ്മാനം എന്ന് കേട്ടതോടെ വൈരമുത്തു പതറി. വീട്ടിനുള്ളിൽ നിന്നും രണ്ട് ഷാംപൂ ബോട്ടിലുകൾ എടുത്ത് കൊണ്ട് വന്നു.

പാന്റീനിന്റെ രണ്ട് ഷാംപൂ കണ്ടീഷനറുകൾ. അതിന് ശേഷവും തനിക്ക് കോൾ വന്നെന്ന് സുചിത്ര പറയുന്നു. വൈരമുത്തു കാമ വെറിയനാണെന്നും സുചിത്ര തുറന്നടിച്ചു. ഗായിക ചിന്മയി വാരമുത്തുവിനെതിരെ ഉന്നയിച്ച മീടൂ ആരോപണം സത്യമാണെന്നും സുചിത്ര പറഞ്ഞു. ചിന്മയിയും സമാനമായ ആരോപണമാണ് 2018 ൽ വൈരമുത്തുവിനെതിരെ ഉന്നയിച്ചത്. സ്വിറ്റ്സർലന്റിലെ ഒരു ഷോയ്ക്കിടെ ഷോയുടെ സംഘാടകൻ വൈരമുത്തുവുമായി സഹകരിക്കണമെന്ന് തന്നോട് പറഞ്ഞു.

Singer Suchitra  Vairamuthu

വൈരമുത്തുവിന്റെ ഹോട്ടലിലേക്ക് ചെല്ലാനായിരുന്നു ആവശ്യം. പറ്റില്ലെന്ന് പറഞ്ഞ താൻ അമ്മയ്ക്കൊപ്പം ഇന്ത്യയിലേക്ക് മടങ്ങി. ഇതോടെ തന്റെ കരിയർ അവസാനിച്ചെന്ന് അന്നവർ പറഞ്ഞെന്നും ചിന്മയി വെളിപ്പെടുത്തി. പിന്നീടും വൈരമുത്തു തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ചിന്മയി തുറന്ന് പറഞ്ഞു. 2005-2006 കാലഘട്ടങ്ങളിലാണ് ഈ സംഭവങ്ങൾ നടന്നതെന്നും ചിന്മയി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് വേണ്ടി ഡബ്ല്യുസിസി ന‌‌‌ടത്തിയ പ്രവർത്തനങ്ങളെ ചിന്മയി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിട്ടുണ്ട്.

മലയാള സിനിമാ ലോകത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചയായിരിക്കെ സമാനമായ പഠന സമിതി തമിഴ് സിനിമാ ലോകത്തും വേണമെന്ന് ആവശ്യമുയർന്നിരുന്നു. തമിഴ് സിനിമാ സംഘടനകൾ ഇതിൽ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതും. പീഡന പരാതികൾ കേൾക്കാൻ വേണ്ടി നടികർ സംഘം തങ്ങളുടേതായ കമ്മിറ്റി രൂപീകരിച്ചു. നടി രോഹിണിയാണ് കമ്മിറ്റിയുടെ ചെയർപേഴ്സൺ.

അതേസമയം ആരോപണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയരുതെന്നും കമ്മിറ്റിയെ അറിയിക്കണമെന്നും നിർ​ദ്ദേശമുണ്ട്. ആരോപണ വിധേയർക്ക് നേരയുള്ള കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വിലക്കേർപ്പെടുത്തുമെന്നും രോഹിണി വ്യക്തമാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ ലോകത്ത് വലിയ വിവാദങ്ങളാണുണ്ടാക്കുന്നത്. ഇതിനിടെ ചില നടിമാർ ഉന്നയിച്ച പരാതികളും പ്രമുഖ താരങ്ങളിൽ പലരെയും വെട്ടിലാക്കി.

More from Filmibeat

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X