ആ സ്ത്രീയുടെ സൗന്ദര്യം കണ്ടാണോ ഈ പിന്തുണ?, ആരും ചെയ്യാത്ത തെറ്റാണോ രവി ചെയ്തത്?; പിന്തുണയുമായി സുചിത്ര!

രവി മോഹൻ-ആർതി വിവാഹമോചനമാണ് കഴിഞ്ഞ കുറിച്ച് മാസങ്ങളായി തമിഴകത്തെ പ്രധാന ചർച്ച വിഷയം. കാമുകിയെന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിസിനൊപ്പം കഴിഞ്ഞ ദിവസം രവി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ കാര്യങ്ങൾ‌ കൂടുതൽ വഷളായി. ഇപ്പോൾ ഇരുവരും തമ്മിലുള്ള ശീതയുദ്ധമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്. ആർതിയും കുടുംബവും തന്നോട് ചെയ്ത ക്രൂരതകൾ അനുഭവിച്ച് മടുത്തിട്ടാണ് താൻ ആ ദാമ്പത്യത്തിൽ നിന്നും ഇറങ്ങിപ്പോന്നത് എന്നാണ് കഴിഞ്ഞ ദിവസം പങ്കിട്ട പുതിയ കുറിപ്പിൽ രവി പറഞ്ഞത്.

ഇനിയൊരിക്കലും ആ ബന്ധത്തിലേക്ക് തിരികെ പോകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മക്കളെ നോക്കാൻ താൽപര്യം കാണിക്കാത്ത പിതാവാണ് രവി എന്നാണ് ആർതി ആരോപിച്ചത്. രവി-ആർതി വിവാഹമോചനം ചർച്ചയായപ്പോൾ മുതൽ നടന്റെ കാമുകിയെന്ന് പറയപ്പെടുന്ന കെനിഷയും വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടുന്നുണ്ട്.

Jayam Ravi Kenishaa Francis

എന്നാൽ കെനിഷയും രവി മോഹനും സന്തോഷകരമായ ജീവിതം അർഹിക്കുന്നവരാണെന്ന് പറയുകയാണ് ​ഗായിക സുചിത്ര. ഇരുവരേയും പിന്തുണച്ച് സുചിത്ര പങ്കിട്ട വീഡിയോ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആരും ചെയ്യാത്ത തെറ്റാണോ ജയംരവി ചെയ്തതെന്ന് സുചിത്ര ചോദിക്കുന്നു. ജയംരവിയും കെനിഷയും എന്ത് തെറ്റാണ് ചെയ്തത്?. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആരും ചെയ്യാത്ത തെറ്റാണോ ജയംരവി ചെയ്തത്.

എല്ലാവരും ര​ഹസ്യമായി ചെയ്യാറുള്ളത് ഇപ്പോൾ രവി എല്ലാവരേയും അറിയിച്ച് ചെയ്യുന്നു. ചിലപ്പോൾ തെറ്റായ രീതിയിൽ തുടങ്ങിയതാകാം. എന്തായാലും ഇപ്പോൾ എല്ലാം ശരിയായി തന്നെയാണല്ലോ മുന്നോട്ട് പോകുന്നത്. ആ പെൺകുട്ടിയെ രവി അം​ഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. കെനിഷയെ രവി ട്രീറ്റ് ചെയ്യുന്നതുപോലെ ട്രീറ്റ് ചെയ്യപ്പെടാൻ ആ​ഗ്രഹിക്കുന്നവരല്ലേ എല്ലാ സ്ത്രീകളും.

കെനിഷയ്ക്ക് രവി നൽകുന്ന ബഹുമാനവും അം​ഗീകാരവും കണ്ട് നിങ്ങൾക്ക് ആർക്കും സന്തോഷിക്കാൻ കഴിയാത്തത് എന്താണ്?. ഇത്രയും വർഷമായിട്ടും വർക്കാകാത്ത മാരേജിനെ കുറിച്ച് ഓർത്ത് ഒരുത്തി കരഞ്ഞ് കൊണ്ടിരിക്കുന്നു. ആ സ്ത്രീയെ നിങ്ങൾക്ക് ആർക്കും അടുത്ത് അറിയില്ല... എന്നിട്ടും ആ സ്ത്രീയുടെ പക്ഷം പിടിക്കുന്നു. ആരാണ് രവിയുടെ മുൻ ഭാര്യ?. ആ സ്ത്രീയുടെ ഇൻസ്റ്റ​​ഗ്രാം ‌ഫോട്ടോസ് അല്ലാതെ അവരുടെ മറ്റ് ഏതെങ്കിലും വർക്ക് നിങ്ങൾ കണ്ടിട്ടുണ്ടോ?.

ആ സാത്രീയുടെ സൗന്ദര്യം കണ്ട് മാത്രമാണോ നിങ്ങൾ ആ സ്ത്രീയെ പിന്തുണയ്ക്കുന്നത്. ഇതുവരെ വേറെ ആരും ചെയ്യാത്ത മ്യൂസിക്ക് വീഡിയോസാണോ കെനിഷ ചെയ്തത്. ഇപ്പോൾ അതെല്ലാം മോശമാണന്നും കുറ്റവും കുറവുകളുമുണ്ടെന്നും നിങ്ങൾക്ക് എങ്ങനെയാണ് തോന്നിയത്. ആൻഡ്രിയ സ്റ്റേജ് വരുമ്പോൾ ധരിക്കുന്ന വസ്ത്രത്തിന് സമാനമായ തരത്തിലുള്ള വസ്ത്രമാണ് കെനിഷയും വീഡിയോയിൽ ധരിക്കുന്നത്.

Jayam Ravi Kenishaa Francis

വിദ്യ വോക്സ് പാടുന്ന തരത്തിലുള്ള പാട്ടുകളാണ് കെനിഷയും പാടുന്നത്. ഉടനെ ശരീരത്തെയും പ്രൊഫഷനേയും കുറ്റപ്പെടുത്തുന്നു. രവി ഇതുവരെ ചെയ്ത സിനിമകളേയും കെനിഷ ചെയ്ത പാട്ടുകളേയും ഒരു കാര്യവുമില്ലതെ തരംത്താഴ്ത്തുമ്പോൾ നാണക്കേട് തോന്നുന്നില്ലേ?. ജയം രവി എന്ന പേരിലേക്ക് രവി തിരിച്ച് പോകണമെന്നാണ് എന്റെ ആ​ഗ്രഹം. അതിൽ ഒരു ക്രിഞ്ചുമില്ലെന്നുമാണ് സുചിത്ര പറഞ്ഞത്.

Take a Poll

തന്നെ ശാരീരികമായി പീഡിപ്പിക്കുകയും പിന്നിൽ നിന്ന് കുത്തി വേദനിപ്പിക്കുകയും അതിൽ സുഖം കണ്ടെത്തുകയും ചെയ്തിരുന്നവരാണ് ആർതിയും കുടുംബവും എന്നാണ് കഴിഞ്ഞ ദിവസം രവി പറഞ്ഞത്. മക്കളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും ഭാര്യയുമായുള്ള ബന്ധം മാത്രമെ അവസാനിപ്പിച്ചിട്ടുള്ളുവെന്നും എല്ലാ കാലത്തും തന്റെ മക്കൾ തനിക്ക് വിലപ്പെട്ടതാണെന്നും രവി കഴിഞ്ഞ ദിവസം പങ്കിട്ട പ്രസ്താവനയിൽ കുറിച്ചു.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X