»   » റെമോ ചിത്രത്തിലെ സിരിക്കാതെ.. ഗാനം കണ്ടത് പത്തു ലക്ഷം പേര്‍ !!

റെമോ ചിത്രത്തിലെ സിരിക്കാതെ.. ഗാനം കണ്ടത് പത്തു ലക്ഷം പേര്‍ !!

Posted By: pratheeksha
Subscribe to Filmibeat Malayalam

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റെമോയിലെ സിരിക്കാതെ എന്ന ഗാനത്തിന്റെ പ്രമോഷനല്‍ വീഡിയോ കണ്ടത് പത്തു ലക്ഷം പേര്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സപ്തംബര്‍ അഞ്ചിനു നടക്കാനിരിക്കെയാണ് ഇത്രയും പേര്‍ വീഡിയോ കണ്ടത്.

സിനിമയില്‍  പാട്ടുകളുടെ പ്രൊമോഷന്‍ പരിപാടിയ്ക്കു തുടക്കമിട്ട ചിത്രമാണ് റെമോ. തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു ഇതിലെ പാട്ടുകള്‍ക്കു പ്രമോഷന്‍ നല്കിയിരുന്നത്. ചിത്രത്തിലെ നായിക നായകന്മാരായ ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും ആല്‍ബത്തിലും എത്തിയിരുന്നു.

remo-19-1471

തമിഴകത്തിന്റെ യുവതരംഗം അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സംവിധായകന്‍ വിഘ്‌നേശ് ശിവ ആദ്യമായി ഗാനരചയിതാവാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിമുരുകനുശേഷം കീര്‍ത്തി സുരേഷും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമാണ് റെമോ.

ഒക്ടോബര്‍ ഏഴിന് റെമോ തിയറ്ററുകളിലെത്തും. ശിവകാര്‍ത്തികേയന്‍ സ്ത്രീവേഷത്തിലെത്തുന്ന ചിത്രവും കൂടിയാണിത്. 24 ംഎംഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Sirikkadhey’ song from the movie Remo has crossed 1 Million views.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam