ദേശപരദേശ ഭേദമെന്യേ ശിവാജി തകര്‍ത്തോടുന്നു
സ്റ്റെല്‍ മന്നന്‍ രജനീകാന്തിന്റെ ശിവാജി സകല റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ന് നൂറാം ദിവസം ആഘോഷിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായുളള 111 തിയറ്ററുകളിലാണ് ശിവാജി 100 ദിവസം തികയ്‌ക്കുന്നത്.
ലോകം മുഴുവനുമായി 235 തിയറ്ററുകളില്‍ ജൂണ്‍ 15നാണ് ചിത്രം റിലീസ് ചെയ്‌തത്. തമിഴ്‌നാട്ടിലെ തിയറ്ററുകള്‍ കൂടാതെ മുംബൈയിലും വിദേശത്ത് ഒന്‍പതു തിയറ്ററുകളിലും ശിവാജി 100 ദിവസം തികയ്‌ക്കുകയാണ്.
മലേഷ്യയില്‍ ആറും ശ്രീലങ്കയില്‍ രണ്ടും സിംഗപ്പൂരില്‍ ഒരു തിയറ്ററിലുമാണ് 100 ദിവസം ശിവാജി തകര്‍ത്തോടിയത്. കളക്ഷന്റെ കാര്യത്തിലും ശിവാജി റെക്കോര്‍ഡിട്ടു. ബ്രിട്ടനിലെ ഒരു തിയറ്ററില്‍ മാത്രം 7000 പൗണ്ട് വീതമാണ് ഓരോ ആഴ്‌ചയും ശിവാജിക്ക് കളക്ഷന്‍ ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ ശിവാജിയ്‌ക്ക് ഇതുവരെ ലഭിച്ച കളക്ഷനും റെക്കോര്‍ഡാണ്.
ഇതേസമയം ലോകം ആവേശത്തോടെ സ്വീകരിച്ച രജനിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 'ശിവാജി" നൂറാം ദിവസം തികയ്ക്കുന്പോള്‍ തെന്നിന്ത്യയില്‍ രൂപപ്പെടാന്‍ പോകുന്ന പുതിയ കൂട്ടുകെട്ടിനെ കുറിച്ച് സ്വപ്നം കാണുകയാണ് തമിഴ് പ്രേക്ഷകര്‍. സ്റ്റൈല്‍ മന്നന്‍ രജനിയും സകലകലാ വല്ലഭന്‍ കമലാഹാസനും ഒരുമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
രജനിയെ നായകനാക്കി കമല്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുക മണിരത്നമായിരിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.


Click it and Unblock the Notifications