ആഘോഷ വരവിനൊരുങ്ങി ശിവകാര്‍ത്തികേയന്റെ സീമരാജ! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
തമിഴിലെ ജനപ്രിയ താരം ശിവകാര്‍ത്തികേയന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് സീമരാജ. രജനി മുരുകന് ശേഷം പൊന്‌റം ശിവയെ നായകനാക്കി ഒരുക്കിയ സിനിമയാണിത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹാസ്യ താരം സൂരിയും ഇവര്‍ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വിനായക ചതുര്‍ത്ഥി ദിനത്തിലാണ് സീമരാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സീമരാജയുടെതായി കിടിലന്‍ ഒരു ട്രെയിലറാണ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ചിതത്തിന്റെ ട്രെയിലറിലുണ്ട്. നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവരിപ്പിക്കുന്നുണ്ട്. സിമ്രാന്‍, നെപ്പോളിയന്‍,യോഗി ബാബു,മനോബാല,സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സീമരാജ ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
24എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡി ഇമാന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. കൂടാതെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











