കാത്തിരിപ്പിനൊടുവില്‍ ശിവകാര്‍ത്തികേയന്‍ അതങ്ങ് സ്ഥിരീകരിച്ചു, ആരാധകര്‍ക്ക് ഇനി സന്തോഷിക്കാം!
നയന്‍താരയും ശിവകാര്‍ത്തികേയനും നായികനായകന്‍മാരായെത്തിയ വേലൈക്കാരന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിലൂടെ മലയാളത്തിന്റെ സ്വന്തം താരമായ ഫഹദ് ഫാസില്‍ തമിഴകത്ത് തുടക്കം കുറിച്ചിരുന്നു. വില്ലന്‍ വേഷത്തിലൂടെയാണ് താരം തുടങ്ങിയത്. മികച്ച സ്വീകാര്യതയാണ് താരത്തിനും ലഭിച്ചത്. വേലൈക്കാരന് ശേഷം ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്ന അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് താരം തന്നെ പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്.
ഇന്‍ഡ് നേട്ര് നാളെ എന്ന സിനിമയുടെ സംവിധായകനായ രവികുമാര്‍ ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലാണ് താന്‍ അടുത്തതായി അഭിനയിക്കുന്നതെന്നാണ് താരം വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ തന്നെ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നുവെങ്കിലും താന്‍ അതിന്റെ ഭാഗമാവുന്നതിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കിയത് ഇപ്പോഴാണ്.

അടുത്തിടെ പങ്കെടുത്ത ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് ശിവകാര്‍ത്തികേയന്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പതിവില്‍ നിന്നും വിപരീതമായി കുട്ടികള്‍ക്കും കുടംുബ പ്രേക്ഷകര്‍ക്കും കാണാവുന്ന തരത്തിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ഇതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ പുതിയ പ്രഖ്യാപനം ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനായി നമുക്കും കാത്തിരിക്കാം.


Click it and Unblock the Notifications











