അഭിനയത്തിനു പുറമെ നിര്‍മ്മാതാവായും തിളങ്ങി ശിവകാര്‍ത്തികേയന്‍! 'കനാ'ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ
തമിഴകത്ത് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. ടെലിവിഷന്‍ അവതാരകനില്‍ നിന്നായിരുന്നു ശിവ തമിഴ് സിനിമയില്‍ സൂപ്പര്‍ താരമായി മാറിയിരുന്നത്. മറീന എന്ന ചിത്രത്തിലൂടെ തുടങ്ങിയ ശിവ വളരെ പെട്ടെന്നായിരുന്നു താരപദവിയിലേക്ക് ഉയര്‍ന്നിരുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള മാസ് എന്റര്‍ടെയ്‌നറുകളാണ് ശിവ തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്.
എതിര്‍ നീച്ചല്‍, മാന്‍ കരാട്ടെ,രജനി മുരുകന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ശിവയുടെ കരിയറില്‍ ലഭിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. എം.രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ എന്ന ചിത്രമായിരുന്നു ശിവയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. അഭിനയത്തിനു പുറമെ സിനിമയില്‍ പുതിയൊരു രംഗത്തു കൂടി നടന്‍ ചുവടുറപ്പിച്ചിരിക്കുകയാണ്.

'കനാ' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് ശിവ സിനിമയില്‍ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നത്. സുഹൃത്തും ഗാനരചയിതാവുമായ അരുണ്‍രാജ കാമരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സഖാവ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐശ്വര്യയുടെ പിതാവായി നടന്‍ സത്യരാജാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വനിതാ ക്രിക്കറ്റ് പശ്ചാത്തലമാക്കിയൊരുക്കുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ശിവകാര്‍ത്തികേയന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. അതേസമയം സീമരാജ എന്ന ചിത്രമാണ് ശിവയുടെതായി റീലിങ്ങിനൊരുങ്ങുന്നത്. വരുത്തപ്പെടാത വാലിബര്‍ സംഘം, രജനി മുരുകന്‍ എന്നീ ചിത്രങ്ങളൊരുക്കിയ പൊന്‌റം ആണ് സീമരാജ സംവിധാനം ചെയ്തിരിക്കുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ ശിവയുടെ നായികയായി എത്തുന്നത്. സീമരാജയ്ക്കു പുറമെ എം,രാജേഷ്, ആര്‍ രവികുമാര്‍ തുടങ്ങിയവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളും ശിവയുടെതായി പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications











