ശിവകാര്‍ത്തികേയന്‍ വീണ്ടും അച്ഛനായി, പിതാവിനെ കുറിച്ചുളള ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറല്‍
തമിഴ് സിനിമാ ലോകത്ത് നിരവധി ആരാധകരുളള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് നടന്‍ ശിവകാര്‍ത്തികേയന്‍. ടിവി അവതാരകനില്‍ നിന്നും കോളിവുഡിലെ മുന്‍നിര നായകനായുളള നടന്‌റെ വളര്‍ച്ച അതിശയത്തോടെയാണ് എല്ലാവരും നോക്കികണ്ടത്. ഇന്ന് കോളിവുഡില്‍ താരമൂല്യം കൂടിയ നടന്മാരില്‍ ഒരാളാണ് ശിവ. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുണ്ട് താരത്തിന്. അതേസമയം ശിവകാര്‍ത്തികേയനുമായി ബന്ധപ്പെട്ടുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം
നടന്‍ തന്നെയാണ് ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുന്നത്. തനിക്കും ഭാര്യ ആരതിക്കും ഒരു ആണ്‍കുഞ്ഞ് പിറന്ന സന്തോഷ വിവരം അറിയിച്ചാണ് ശിവകാര്‍ത്തികേയന്‍ എത്തിയത്. മൂത്തമകള്‍ ആരാധനയ്ക്ക് കൂട്ടായാണ് കുഞ്ഞനുജന്‍ എത്തിയത്. ട്വിറ്ററിലൂടെയാണ് ശിവകാര്‍ത്തികേയന്‍ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

മകന്‌റെ വരവിന് പിന്നാലെ തമിഴ് സൂപ്പര്‍താരം ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. 18 വര്‍ഷം മുന്‍പ് അന്തരിച്ച തന്‌റെ പിതാവ് തന്‌റെ മകനായി ജീവിതത്തിലേക്ക് തിരിച്ചുവന്നതായാണ് താരം ട്വീറ്റ് ചെയ്തത്. 'ഇന്ന് 18 വര്‍ഷത്തിന് ശേഷം അച്ഛന്‍ എന്‌റെ മകനായി വിരല്‍ പിടിക്കുന്നു. ഭാര്യ ആരതിക്ക് നന്ദി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ്' ശിവകാര്‍ത്തികേയന്‍ തന്‌റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

അതേസമയം ശിവയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് നടന് അഭിനന്ദനങ്ങളുമായി എത്തിയത്. ശിവകാര്‍ത്തികേയന്റെ മൂത്ത മകള്‍ ആരാധന പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചിരുന്നു. നടന്‍ തന്നെ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത കനാ എന്ന ചിത്രത്തിലാണ് താരപുത്രി പാട്ട് പാടിയത്. ആരാധന ആദ്യമായി പാടിയ ഗാനം വലിയ രീതിയില്‍ തരംഗമായി മാറി.

അതേസമയം തമിഴില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. നമ്മ വീട്ടുപിളെള, ഹീറോ തുടങ്ങിയ സിനിമകളാണ് ശിവയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഡോക്ടറാണ് നടന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. കോലമാവ് കോകിലയ്ക്ക് ശേഷം നെല്‍സണ്‍ ദീലിപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഒടിടി വഴി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video

ഡോക്ടറിന് പുറമെ ഡോണ്‍, അയ്‌ലാന്‍ തുടങ്ങിയവയും നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകളാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും കോളിവുഡില്‍ സജീവമാണ് നടന്‍. കന എന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്‍ ആദ്യമായി നിര്‍മ്മിച്ചത്. തുടര്‍ന്ന് നെഞ്ചമുണ്ട് നേര്‍മയുണ്ട് ഓടുരാജ, വാഴി, ഡോക്ടര്‍, ഡോണ്‍ തുടങ്ങിയ സിനിമകളും സൂപ്പര്‍ താരം നിര്‍മ്മിച്ചു.


Click it and Unblock the Notifications











