മൂന്ന് വേഷത്തില്‍ ശിവകാര്‍ത്തികേയന്‍
നവാഗതനായ ഭാഗ്യരാജ് ഭാരതി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ മൂന്ന് വേഷങ്ങളില്‍ എത്തുന്നു. യുവാവ്, സ്ത്രീ, വയസ്സന്‍ എന്നീ മൂന്ന് വേഷങ്ങളിളാണ് ശിവ അവതരിപ്പിക്കുന്നത്. ശിവകാര്‍ത്തികേയന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് മൂന്ന് വേഷങ്ങള്‍ ചെയ്യുന്നത്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.
രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീന്‍ ഫുട്ടാണ് ശിവകാര്‍ത്തികേയനെ മൂന്ന് വേഷങ്ങളില്‍ ഒരുക്കുക. ശങ്കര്‍ സംവിധാനം ചെയ്ത് വിക്രം നായകനായി എത്തിയ ഐ എന്ന ചിത്രത്തിലും സീന്‍ ഫുട്ട് മേക്കപ്പ് ഒരുക്കിയിരുന്നു.

ചിത്രം തികച്ചും ഒരു പരീക്ഷണ സിനിമയാണ്. ആര്‍ ഡി രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബറിലാണ് ആരംഭിക്കുന്നത്. ചിത്രത്തില്‍ അനിരുദ്ധിന്റേതാണ് ഈണങ്ങള്‍.
ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന രജനിമുരുകന്‍ എന്ന പുതിയ ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്. പൊന്‍ റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളിയായ കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്.


Click it and Unblock the Notifications











