»   » നസ്രിയയുടെ അനുഗ്രഹത്തോടെ ഫഹദും തമിഴിലേക്ക്, ചിത്രത്തിന്റെ പേര് കേട്ടാ ഞെട്ടും

നസ്രിയയുടെ അനുഗ്രഹത്തോടെ ഫഹദും തമിഴിലേക്ക്, ചിത്രത്തിന്റെ പേര് കേട്ടാ ഞെട്ടും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ മുന്‍നിര അഭിനേതാക്കളിലൊരാളായി മാറിയ ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. ഭാര്യയും പ്രമുഖ അഭിനേത്രിയുമായ നസ്രിയയുടെ അനുഗ്രഹത്തോടെയാണ് തമിഴ് അങ്കത്തിനായി ഫഹദ് ഒരുങ്ങുന്നത്. വേലൈക്കാരന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ ശിവകാര്‍ത്തികേയനാണ്. ഓഗസ്റ്റ് 25 ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മേയ് ഒന്നിന് പുറത്തുവിടും.

ശിവകാര്‍ത്തികേയനൊപ്പം അരങ്ങേറ്റം

ഫഹദ് ഫാസിലിന്റെ അരങ്ങേറ്റം
വേലൈക്കാരനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ശിവകാര്‍ത്തികേയനാണ്. തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ഫഹദ് ഫാസിലും എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നായികയായി നയന്‍താര

ശിവകാര്‍ത്തികേയനൊപ്പം നയന്‍താര
വേലൈക്കാരനില്‍ ശിവകാര്‍ത്തികേയനൊപ്പം നയന്‍താരയാണ് നായികയായി എത്തുന്നത്. സ്‌നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരും താരങ്ങളാണ്. ആര്‍ ഡി രാജയാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ.ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാണ്. വിജയ് സേതുപതിയാണ് സിനിമയിലെ നായകന്‍.

രജനീകാന്ത് ചിത്രത്തിന്‍റെ തുടര്‍ച്ചയാണോ

മുന്‍പ് ഇതേ പേരില്‍ സിനിമ ഇറങ്ങിയിരുന്നു
1987ല്‍ രജനീകാന്ത് നായകനായി വേലൈക്കാരന്‍ എന്ന പേരില്‍ സിനിമ ഇറങ്ങിയിരുന്നു. തമിഴില്‍ വന്‍വിജയമായ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കും പുറത്തിറങ്ങിയിരുന്നു. സാമൂഹിക പ്രശ്‌നം ഏറ്റെടുത്ത് പോരാടുന്ന നായകകഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്.

രജനീകാന്ത് ആരാധകനായ ശിവകാര്‍ത്തികേയന്‍

രജനി ചിത്രവുമായ് ബന്ധമില്ല
രജനീകാന്ത് ചിത്രമായി ഈ സിനിമയ്ക്ക് സാമ്യമില്ല. രജനിയുടെ കടുത്ത ആരാധകനാണെന്ന് പലവട്ടം വെളിപ്പെടുത്തിയ ശിവകാര്‍ത്തികേയന് രജനി ആരാധകരില്‍ നിന്നുള്ള പിന്തുണയ്ക്കും വേലൈക്കാരന്‍ എന്ന പേര് ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. രജനിമുരുഗന്‍ എന്ന ചിത്രത്തില്‍ രജനിയുടെ ഗെറ്റപ്പിനെ അനുകരിച്ച് ശിവകാര്‍ത്തികേയന്‍ എത്തിയിരുന്നു.

English summary
Sivakarthikeyan, Fahadh Faasil And Nayanthara Starrer Tamil Movie Titled 'Velaikkaran'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam