സീമരാജയ്ക്കു ശേഷം മിസ്റ്റര്‍ ലോക്കലായി ശിവകാര്‍ത്തികേയന്‍! കിടിലന്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്
തമിഴിലെ ജനപ്രിയ നായകന്‍ ശിവകാര്‍ത്തികേയന്റെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ശിവയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സീമരാജ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയിരുന്നു. സീമരാജയുടെ വിജയത്തിനു ശേഷം കൈനിറയെ സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
ശിവകാര്‍ത്തികേയന്റെ എറ്റവും പുതിയ ചിത്രം മിസ്റ്റര്‍ ലോക്കല്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.ചിത്രത്തിന്റെതായി ഒരു കിടിലന്‍ ഫസ്റ്റ് ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്.

വേലൈക്കാരനു ശേഷം ശിവയുടെ നായികയായി നയന്‍സ് വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് മിസ്റ്റര്‍ ലോക്കല്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തില്‍ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജ സിനിമ നിര്‍മ്മിക്കുന്നു. ശിവയുടെ മിസ്റ്റര്‍ ലോക്കല്‍ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications