നയന്‍താരയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്റെ നായികയാകുന്ന സുന്ദരി ഇതാ!!

By Aswini P

തമിഴകത്ത് ഇപ്പോള്‍ ഏറ്റവും താരമൂല്യമുള്ള മറ്റൊരു നടനാണ് ശിവകാര്‍ത്തികേയന്‍. സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വന്ന ശിവകാര്‍ത്തികേയന്‍ ഇന്ന് തമിഴ് സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനാണ്. താര്യമൂല്യമുള്ള നായികമാരാണ് ശിവകാര്‍ത്തികേയനൊപ്പം ജോഡി ചേരുന്നത്.

വേലൈക്കാരനില്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ച ശേഷം ഇതാ ശിവകാര്‍ത്തികേയന്റെ അടുത്ത നായികയും എത്തി. ഇന്ത്യന്‍ സിനിമയിലെ താരസുന്ദരി രകുല്‍ പ്രീത് സിംഗാണ് സീമ രാജ എന്ന ചിത്രത്തില്‍ ശിവയുടെ നായിക.

rakul

കഴിഞ്ഞ ദിവസം (ഫെബ്രുവരി 17) ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നായികയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടത്.

ഇന്‍ട്ര നേട്ര് നാളൈ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ രവി കുമാറാണ് സീമ രാജ ഒരുക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് എന്നതും പ്രത്യേകതയാണ്. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. 2019 ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X