»   » നയന്‍താരയ്ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത കുഴപ്പം മൂലം സിനിമയുടെ സെറ്റ് നിശ്ചലമായത് മൂന്ന് മണിക്കൂര്‍

നയന്‍താരയ്ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത കുഴപ്പം മൂലം സിനിമയുടെ സെറ്റ് നിശ്ചലമായത് മൂന്ന് മണിക്കൂര്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി അറിയപ്പെടുന്ന നടിയാണെങ്കിലും നയന്‍താരയെ അങ്ങനെ വിളിക്കുന്നതിനോട് നടിയ്ക്കും വലിയ താല്‍പര്യമൊന്നുമില്ല. മലയാള സിനിമയില്‍ നിന്നും തമിഴിലേക്ക് പോയതിന് ശേഷം നയന്‍സിന് തിരിഞ്ഞ് നോക്കെണ്ടി വന്നിരുന്നില്ല.

ലാലേട്ടൻ മമ്മൂട്ടിയെ കോപ്പിയടിച്ചതല്ല, സണ്‍ഗ്ലാസ് ഒപ്പിയെടുത്തതൊന്നും ആരാധകര്‍ അറിഞ്ഞിട്ടുണ്ടാവില്ല

നയന്‍താര അഭിനയിക്കുന്ന പുതിയ സിനിമയാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ റിലീസ് ഈ മാസമാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി എത്തിയ ശിവകാര്‍ത്തികേയന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ നയന്‍സ് ഒപ്പിച്ച പണി കാരണം ഷൂട്ടിങ്ങ് വൈകിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

നയൻതാരയുടെ പ്രവൃത്തികള്‍

താരറാണിയായി വളര്‍ന്നാലും സിനിമയുടെ ചിത്രീകരണത്തിന് സെറ്റിലെത്തിയാലും പുറത്തും എല്ലാവരോടും സൗഹൃദത്തോടെയാണ് നയന്‍സ് പെരുമാറാറുള്ളത്. പക്ഷെ നടിയ്ക്ക് ഒരു വലിയ കുഴപ്പമുണ്ടെന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്.

ആ കുഴപ്പം ഇതാണ്


എല്ലാം നല്ലതാണെങ്കിലും നയന്‍സിനുള്ള കുഴപ്പം ചിരിയാണെന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്. ഒരു ദിവസം വേലൈക്കാരന്റെ സെറ്റില്‍ നിന്നും നയന്‍സ് ചിരിക്കാന്‍ തുടങ്ങിയത് സിനിമയുടെ ചിത്രീകരണം വരെ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.

മൂന്ന് മണിക്കൂര്‍ വേണ്ടി വന്നു


നയന്‍താര ചിരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല. അത് കാരണം സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ നയന്‍സ് ചിരിക്കാന്‍ തുടങ്ങിയതോടെ അടുത്ത ഷോട്ട് എടുക്കുന്നതിനായി മൂന്ന് മണിക്കൂറോളമായിരുന്നു സമയം വേണ്ടി വന്നിരുന്നത്.

ശിവകാര്‍ത്തികയേന്‍ പറയുന്നതിങ്ങനെ

സിനിമയുടെ പ്രചരണത്തിനെത്തിയപ്പോഴായിരുന്നു നയന്‍താരയെ കുറിച്ചുള്ള കാര്യങ്ങള്‍ താരം തുറന്ന് പറഞ്ഞത്. സിനിമയുടെ സെറ്റില്‍ നയന്‍താരയെ ആരെങ്കിലും ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ അരുത് എന്നാണ് നയന്‍താര പറയാറുള്ളത്. നയന്‍സ് സത്യസന്ധയാണെന്നും അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി തിരഞ്ഞെടുക്കുന്ന വ്യക്തിയാണെന്നുമാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്.

വേലൈക്കാരന്‍ വരുന്നു

ശിവകാര്‍ത്തികേയനും നയന്‍താരയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഡിസംബര്‍ 22 നാണ് തിയറ്ററുകളിലേക്ക് റിലീസിനെത്തുന്നത്. ഫഹദ് ഫാസില്‍ ആദ്യമായി തമിഴിലഭിനയിക്കുന്ന സിനിമ കൂടിയാണ് വേലൈക്കാരന്‍.

English summary
Sivakarthikeyan reveals about lady superstar Nayanthara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X