കനായില്‍ ശിവകാര്‍ത്തികേയനൊപ്പം പാടി മകള്‍ ആരാധന! വീഡിയോ വൈറല്‍! കാണൂ
തമിഴകത്തെ ജനപ്രിയ താരം ശിവകാര്‍ത്തികേയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് കനാ. ഐശ്വര്യ രാജേഷ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രം വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ സുഹൃത്ത് അരുണ്‍രാജ് കാമരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇതിനു മുന്‍പ് ഗായകനായും ഗാനരചയിതാവും കഴിവ് തെളിയിച്ചിട്ടുളള ആളാണ് അരുണ്‍രാജ്. വനിതാ ക്രിക്കറ്റും ക്രിക്കറ്റര്‍ ആകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു പാട്ടുകൂടി പുറത്തിറങ്ങിയിരുന്നു. ശിവകാര്‍ത്തികേയനൊപ്പം മകള്‍ ആരാധന,വൈക്കം വിജയലക്ഷ്മി തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മകള്‍ക്കൊപ്പമുളള ശിവയുടെ പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അച്ഛനെയും മകളെയും പുകഴ്ത്തി നിരവധി കമന്റുകള്‍ വരുന്നുണ്ട്. ജികെബിയുടെ വരികള്‍ക്ക് ധിബു നെനാന്‍ തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കനാ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











