ലേഡീ സൂപ്പര്‍സ്റ്റാറും ശിവയും തമ്മിലാണ് പോരാട്ടം! മിസ്റ്റര്‍ ലോക്കലിന്റെ റിലീസ് തിയ്യതിയില്‍ മാറ്റം!

By Midhun Raj

ശിവകാര്‍ത്തികേയന്‍ നായകനായി എത്താറുളള ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരം കൂടിയാണ് ശിവ. ജനപ്രിയ താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സീമരാജയ്ക്ക് മികച്ച വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. സീമരാജയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ശിവയുടെതായി തമിഴില്‍ ഒരുങ്ങുന്നത്.

ശിവയുടെ എറ്റവും പുതിയ ചിത്രം മിസ്റ്റര്‍ ലോക്കലിനു വേണ്ടി ആവേശത്തോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. ശിവയുടെതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മിസ്റ്റര്‍ ലോക്കല്‍. സിനിമയുടെ റിലീസ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മിസ്റ്റര്‍ ലോക്കല്‍

മിസ്റ്റര്‍ ലോക്കല്‍

വേലൈക്കാരന്‍ എന്ന ചിത്രത്തിനു ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് മിസ്റ്റര്‍ ലോക്കല്‍. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. വേലൈക്കാരന്‍ പുറത്തിറങ്ങി ഒരിടവേളയ്ക്കു ശേഷമാണ് ഈ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഇറങ്ങുന്നത്. മിസ്റ്റര്‍ ലോക്കലില്‍ ശിവയ്‌ക്കൊപ്പം തുല്യ പ്രാധാന്യമുളള റോളിലാണ് നയന്‍സും എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം തന്നെ ഇരുതാരങ്ങളും തിളങ്ങിയിരുന്നു.

ഒരു മാസ് എന്റര്‍ടെയ്നറാണ്

ഒരു മാസ് എന്റര്‍ടെയ്നറാണ്

എം രാജേഷാണ് ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മാസ് എന്റര്‍ടെയ്നറാണ് മിസ്റ്റര്‍ ലോക്കലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തില്‍ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഹിപ്പ് ഹോപ്പ് തമിഴയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ടീസറിനുമെല്ലാം

ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ടീസറിനുമെല്ലാം

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജ സിനിമ നിര്‍മ്മിക്കുന്നു. ഇത്തവണയും വലിയ ക്യാന്‍വാസിലാണ് ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയൊരുങ്ങുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. മെയ് ഒന്നിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്.

റിലീസ് ഡേറ്റില്‍ മാറ്റം

റിലീസ് ഡേറ്റില്‍ മാറ്റം

എന്നാല്‍ ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കേ സിനിമയുടെ റിലീസ് ഡേറ്റില്‍ മാറ്റം വന്നിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ അവസാന നിമിഷം സിനിമയുടെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ക്ക് മാറ്റേണ്ടി വന്നിരിക്കുകയാണ്. മെയ് 27നായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിവകാര്‍ത്തികേയന്റെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് മിസ്റ്റര്‍ ലോക്കല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

രജനീകാന്ത് ചിത്രത്തില്‍നിന്നും

രജനീകാന്ത് ചിത്രത്തില്‍നിന്നും

രജനീകാന്ത് ചിത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ മിസ്റ്റര്‍ ലോക്കല്‍ ഒരുക്കിയതെന്ന് അറിയുന്നു. രജനീകാന്തിന്റെതായി 1992ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മന്നനാണ് ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന് പ്രചോദനമായി മാറിയിരിക്കുന്നത്. വാസുവായിരുന്നു മന്നന്‍ സംവിധാനം ചെയ്തിരുന്നത്. മിസ്റ്റര്‍ ലോക്കലിനു പുറമെ വിഘ്നേഷ് ശിവന്‍,പിഎസ് മിത്രന്‍,ആര്‍ രവികുമാര്‍,പാണ്ഡിരാജ് തുടങ്ങിയവര്‍ക്കൊപ്പമുളള സിനിമകളും ശിവയുടെതായി വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X