എംജിആര്‍ അവതരിപ്പിച്ച എങ്കവീട്ടു പിളെെളയായി ഇനി ശിവകാര്‍ത്തികേയന്‍! സൂപ്പര്‍താര ചിത്രം വരുന്നു
തമിഴകത്തിന്റെ സ്വന്തം എംജിആര്‍ നായകനായി 1965ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു എങ്ക വീട്ടു പിളെെള. എംജിആറിന്റെതായി കോളിവുഡില്‍ വലിയ ഹിറ്റായി മാറിയ സിനിമകളില്‍ ഒന്നുകൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ ശേഷം ഇതേപേരില്‍ പുതിയൊരു ചിത്രം കൂടി വരികയാണ്.
ശിവകാര്‍ത്തികേയന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിനാണ് ഈ പേര് ഇട്ടിരിക്കുന്നത്. മിസ്റ്റര്‍ ലോക്കല്‍ എന്ന സിനിമയ്ക്കു ശേഷമാണ് ശിവയുടെ പുതിയ ചിത്രം വരുന്നത്. പാണ്ഡ്യരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഐശ്വര്യ രാജേഷും അനു ഇമ്മാനുവലും സിനിമയില്‍ നായികമാരായി എത്തുന്നു.

ഇവര്‍ക്കൊപ്പം നട്രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഡി ഇമന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നീരവ് ഷായാണ്. ഏങ്ക വീട്ടു പിളെളയ്ക്കു പുറമെ നിരവധി സിനിമകള്‍ ശിവകാര്‍ത്തികേയന്റെതായി തമിഴില്‍ ഒരുങ്ങുന്നുണ്ട്. ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന എസ്‌കെ 14, പിഎസ് മിത്രന്റെ ഹീറോ, വിഘ്‌നേഷ് ശിവന്റെ എസ്‌കെ 17 തുടങ്ങിയവയാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.


Click it and Unblock the Notifications











