»   » ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന റെമോയിലെ ആദ്യ ഗാനം

ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന റെമോയിലെ ആദ്യ ഗാനം

Posted By:
Subscribe to Filmibeat Malayalam

ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന റെമോയിലെ മൂന്നാമത്തെ ഗാനം വ്യാഴാഴ്ച പുറത്തിറങ്ങും. ചിത്രത്തിലെ സിരിക്കാതെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങുന്നത്. വിഘ്‌നേശ് ശിവന്റെ വരികള്‍ക്ക് അനിരുദ്ധാണ് ഈണം പകര്‍ന്നിരിക്കുന്നത്. സോണിയ മ്യൂസികാണ് ഗാനം റിലീസിനെത്തിക്കുന്നത്.

ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം തുടക്കം മുതല്‍ക്കെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശിവകാര്‍ത്തികേയന്‍ പെണ്‍ വേഷത്തില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന് വേണ്ടി ശിവകാര്‍ത്തികേയനെ സുന്ദരിയായ നേഴ്‌സിന്റെ വേഷത്തില്‍ അണിയിച്ച് ഒരുക്കുന്ന മേക്കിങ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു.

remo

എന്നാല്‍ പെണ്‍വേഷം മാത്രമല്ല ഒമ്പത് വയസുള്ള കുട്ടി മുതല്‍, യുവാവ്, വൃദ്ധന്‍ വേഷങ്ങളിലും ശിവ കാര്‍ത്തികേയന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അരുണ്‍, സതീഷ്, കെഎസ് രവികുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

24എഎം സ്റ്റുഡോയസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്വരൂപ് ഫിലിപ് ഡിഒപിയും തനൂജ് എഡിറ്റിങും നിര്‍വ്വഹിയ്ക്കുന്നു. ടി മുത്തുരാജാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ശിവകാര്‍ത്തികേയനെ ഒരു പെണ്ണാക്കി മാറ്റുന്നതില്‍ ഹെയര്‍സ്റ്റൈലിസ്റ്റ് രചല്‍ ബി സിംഗും മേക്കപ് ടീം ആയ പിങ്കിലി ലോഹറും അംബികയും നന്നായി പരിശ്രമിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Sivakarthikeyan's Remo song release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam