സീമരാജ എത്താന്‍ ഇനി മൂന്ന് നാളുകള്‍! തരംഗമായി ചിത്രത്തിലെ കുത്ത് പാട്ട്! വീഡിയോ കാണൂ
ശിവകാര്‍ത്തികേയന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ തമിഴ് ചിത്രമാണ് സീമരാജ. വേലൈക്കാരന്‍ എന്ന ചിത്രത്തിനു ശേഷം ശിവയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ കൂടിയാണിത്. വിനായക ചതുര്‍ത്ഥി ദിനത്തിലാണ് ശിവയുടെ സീമരാജ റിലീസ് ചെയ്യുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ടു കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഡി ഇമാന്‍ ഒരുക്കിയ ചിത്രത്തിലെ ഒരു പാട്ടിന്റെ മേക്കിങ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

ഇരുമ്പുതിരൈ എന്ന ചിത്രത്തിനു ശേഷം സാമന്ത തമിഴില്‍ അഭിനയിച്ച ചിത്രം കൂടിയാണ് സീമരാജ. ഹാസ്യ താരം സൂരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്, നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സിമ്രാന്‍,മനോബാല,യോഗി ബാബു,സതീഷ്,മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകരണം സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. എല്ലാം തര്ം പ്രേക്ഷകര്‍ക്കും ഇഷ്ചമാവുന്ന തരത്തിലുളള ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











