വേലൈക്കാരനു ശേഷം ആഘോഷ ചിത്രവുമായി ശിവയുടെ വരവ്! സീമരാജയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

By Midhun

മിനിസ്‌ക്രീന്‍ അവതാരകനില്‍ നിന്നും തമിഴകത്തെ ജനപ്രിയ താരമായി ഉയര്‍ന്ന നടനാണ് ശിവകാര്‍ത്തികേയന്‍. ശിവയുടെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. തുടര്‍ച്ചയായി ലഭിച്ച സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെയായിരുന്നു ശിവകാര്‍ത്തികേയന് സൂപ്പര്‍ താര പദവി ലഭിച്ചിരുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുളള കോമഡി എന്റര്‍ടെയ്‌നര്‍ സിനിമകളാണ് നടന്‍ കൂടുതലായും ചെയ്യാറുളളത്.

വരുത്തപ്പെടാത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ തമിഴില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ശിവയും പൊന്‌റവും. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ടാണ് ഈ കൂട്ടുകെട്ട് തങ്ങളുടെ വരവറിയിച്ചിരുന്നത്. തുടര്‍ന്ന് രജനി മുരുകന്‍ എന്നൊരു ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു. രജനി മുരുകനുശേഷം ഈ കുട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സീമരാജ. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

സീമരാജയായി ശിവ

സീമരാജയായി ശിവ

വൈലൈക്കാരന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ശിവയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണ് സീമരാജ. വരുത്തപ്പെടാത വാലിബര്‍ സംഘം,രജനിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണിത്. ഒരു കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായന്‍ സീമരാജ ഒരുക്കിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ടാവുമെന്ന് സംവിധായന്‍ അറിയിച്ചിരുന്നു. സീമരാജയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ക്കും മറ്റുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ ശിവയുടെ നായികയായി എത്തുന്നത്. ശിവകാര്‍ത്തികേയനും സാമന്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സീമരാജ. ചിത്രത്തില്‍ ഒരു
ഗ്രാമീണ പെണ്‍കൊടിയായാണ് സാമന്ത എത്തുന്നത്. സീമരാജയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ സാമന്തയും തിളങ്ങിയിരുന്നു.

ശിവ-സൂരി കൂട്ടുകെട്ട് വീണ്ടും

ശിവ-സൂരി കൂട്ടുകെട്ട് വീണ്ടും

തമിഴകത്തെ ഹിറ്റ് കൂട്ടുകെട്ടായ സൂരിയും ശിവയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് സീമരാജ. ശിവകാര്‍ത്തികേയന്റെ മുന്‍ ചിത്രങ്ങളായ വരുത്തപ്പെടാത വാലിബര്‍ സംഘം, രജനി മുരുകന്‍ തുടങ്ങിയവയിലെല്ലാം തന്നെ സൂരി അഭിനയിച്ചിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുളള നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്താറുളളത്.

ഹിറ്റ് ഗാനങ്ങള്‍

ഹിറ്റ് ഗാനങ്ങള്‍

സീമരാജയുടെതായി പുറത്തിറങ്ങിയ എല്ലാ ഗാനങ്ങള്‍ക്കും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ഒരു ഫാസ്റ്റ് നമ്പര്‍ സോംഗായിരുന്നു ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയിരുന്നത്. 'വാരേന്‍ വാരേന്‍ സീമരാജ' എന്നു തുടങ്ങുന്ന ഗാനം രണ്ട് മില്ല്യണിലധികം ആളുകളാണ് യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഈ പാട്ടിനു പുറമെ ഒരു റൊമാന്റിക്ക് സോംഗും ചിത്രത്തിന്റെതായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു

വിനായക ചതുര്‍ത്ഥി റിലീസ്

വിനായക ചതുര്‍ത്ഥി റിലീസ്

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. വിനായക ചതുര്‍ത്ഥി ദിനത്തിലാണ് സീമരാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വേലൈക്കാരനു ശേഷം അടുത്ത സൂപ്പര്‍ഹിറ്റിന് ശ്രമിക്കുന്ന ശിവയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് സീമരാജ.

ടീസര്‍

ടീസര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി ഒരു കിടിലന്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്കിലൂടെ ടീസര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടീസര്‍ കാണൂ

ടീസര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X