»   » ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റം വെറുതേ ആവില്ല! സിനിമയുടെ മോഷന്‍ പോസ്റ്റര്‍ കിടുക്കി!!

ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റം വെറുതേ ആവില്ല! സിനിമയുടെ മോഷന്‍ പോസ്റ്റര്‍ കിടുക്കി!!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍രാജയുടെ സംവിധാനത്തില്‍ മികച്ചൊരു സിനിമ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാവുന്ന വേലൈക്കാരന്‍ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറും പാട്ടും സൂപ്പര്‍ ഹിറ്റായി കൊണ്ടിരിക്കുന്നതിനിടെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

റിലീസിന് മുമ്പ് റിവ്യൂം കളക്ഷനും എഴുതി അത്ഭുതം സൃഷ്ടിച്ച് പ്രമുഖ മാസിക! ഇതാണോ ദിവ്യജ്ഞാനം?

വേലൈക്കാരന്‍ തമിഴില്‍ നിര്‍മ്മിക്കുന്ന ഒരു സിനിമ എന്ന പ്രത്യേകത മാത്രമല്ല മലയാളികള്‍ക്കുള്ളത്. നടന്‍ ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് വേലൈക്കാരന്‍. തനി ഒരുവന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് കൊടുക്കുന്നത്.

വേലൈക്കാരന്‍

പ്രശ്‌സത സംവിധായകന്‍ മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയനും നയന്‍താരയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയില്‍ നിന്നും മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

മോഷന്‍ പോസ്റ്റര്‍

ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ കഥാപാത്രങ്ങലെ പരിചയപ്പെടുത്തി കൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

റിലീസിനൊരുങ്ങുന്നു

ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഡിസംബര്‍ അവസാന ആഴ്ചയോടെ തിയറ്ററുകളിലേക്ക്് റിലീസിനൊരുങ്ങുകയാണ്. അതിനിടെ സിനിമയില്‍ നിന്നും പുറത്ത് വിട്ട ഇരയ്‌വാ എന്‍ ഇരയ്‌വാ എന്ന് തുടങ്ങുന്ന വീഡിയോ സോംഗ് സൂപ്പര്‍ ഹിറ്റായിരുന്നു.

5 മില്യണ്‍

ദിവസങ്ങള്‍ക്കുള്ളില്‍ പാട്ട് കണ്ടവരുടെ എണ്ണം അമ്പത് ലക്ഷം കഴിഞ്ഞിരിക്കുകയാണ്. 24 എഎം സ്റ്റൂഡിയോസിന്റെ കീഴില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദ്രറാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

മോഹന്‍രാജയുടെ സംവിധാനം

2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ചിത്രം സെപ്്റ്റംബര്‍ അവസാനത്തോട് കൂടി തിയറ്ററുകളിലെക്കെത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഡിസംബറിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഫഹദിന്റെ തമിഴ് സിനിമ


മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിക്കുന്നതിനിടെ നടന്‍ ഫഹദ് ഫാസില്‍ തമിഴില്‍ ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ് വേലൈക്കാരന്‍. തമിഴിലും അഭിനയം കൊണ്ട് ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഫഹദ് ഫാസിലിന് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്നത് നയന്‍താരയാണ്. സ്‌നേഹ, പ്രകാശ് രാജ്, നവീന്‍ നായര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Sivakarthikeyan's Velaikkaran official motion poster is here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X