വേലൈക്കാരന് വേണ്ടി ഫഹദ് ഫാസിലിന്റെ കഷ്ടപ്പാട്! ചിത്രം സെപ്റ്റംബര്‍ 29 ന് റിലീസ് ചെയ്യുന്നു!!!
അഭിനയം കൊണ്ട് മലയാളികളെ കൈയിലെടുത്ത നടന്‍ ഫഹദ് ഫാസിലിന്റെ ആദ്യത്തെ തമിഴ് സിനിമയാണ് വേലൈക്കാരന്‍. ഫഹദ് ഫാസിലും ശിവകാര്‍ത്തികേയനും പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സിനിമ 24 സ്റ്റുഡിയോസ് ന്റെ ബാനറില്‍ ആര്‍ ഡി രാജായാണ് നിര്‍മിക്കുന്നത്. സിനിമയുടെ പോസ്റ്ററും ടീസറും പുറത്ത് വന്ന് സിനിമ പ്രേമികളെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ റിലീസിങ്ങ് തീരുമാനിച്ചിരിക്കുകയാണ്.
ചിത്രീകരണം പൂര്‍ത്തിയായ സിനിമ സെപ്റ്റംബര്‍ 29 നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അതിനിടെ കൊച്ചിയില്‍ ഫഹദ് ഫാസിലിന്റെ ഡബ്ബിങ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നാണ് അണിയറയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

വേലൈക്കാരന്
ഫഹദ് ഫാസില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

റിലീസ് തീരുമാനിച്ചു
മുമ്പ് തീരുമാനിച്ചിരുന്നത് പോലെ തന്നെ സെപ്റ്റംബര്‍ 29 ന് തന്നെ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രം ലോകമെമ്പാടും സെപ്റ്റംബര്‍ 29ന് റിലീസ് ചെയ്യും.

ശിവകാര്‍ത്തികേയന്‍ നായകനാവുന്നു
വേലൈക്കാരനില്‍ ശിവകാര്‍ത്തികേയനാണ് നായകനായി അഭിനയിക്കുന്നത്. ഒപ്പം നയന്‍താരയാണ് നായികയായി അഭിനയിക്കുന്നത്.

മോഹന്‍ രാജായുടെ സംവിധാനം
സൂപ്പര്‍ഹിറ്റ് മേക്കര്‍ മോഹന്‍ രാജാ സംവിധാനം ചെയുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഒപ്പം ഫഹദ് ഫാസില്‍ കൊച്ചിയില്‍ നിന്നും ഡബ്ബിങ് ജോലികളെല്ലാം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.

ഫഹദ് ഫാസില്‍ ഞെട്ടിക്കും
ചിത്രത്തില്‍ നായകനെ കടത്തിവെട്ടുന്ന പ്രകടനവുമായിട്ടാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് പറയുന്നത്. പുറത്ത് വന്ന ടീസറിലാണ് ശിവകാര്‍ത്തികേയനെക്കാളും മികച്ച പ്രകടനം ഫഹദ് കാഴ്ചവെച്ചിരിക്കുന്നത്.

24 എഎം സ്റ്റുഡിയോ
24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ ജി രാജയാണ് വേലൈക്കാരന്‍ നിര്‍മ്മിക്കുന്നത്. സിനിമയുടെ സംവിധാനം ചെയ്യുന്നത് അനിരുദ്ധ് രവിചന്ദാണ്. റാംജിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications