»   » ഫഹദിന് പിറന്നാള്‍ സമ്മാനവുമായി ശിവകാര്‍ത്തികേയന്റെ വേലൈക്കാരന്‍ ടീം! രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്!!

ഫഹദിന് പിറന്നാള്‍ സമ്മാനവുമായി ശിവകാര്‍ത്തികേയന്റെ വേലൈക്കാരന്‍ ടീം! രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്!!

By: Teresa John
Subscribe to Filmibeat Malayalam

തമിഴ് സിനിമയില്‍ വലിയൊരു മത്സരത്തിന് തയ്യാറെടുക്കുകയാണ് ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന വേലൈക്കാരന്‍. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലും അഭിനയിക്കുകയാണ്. അതിനിടെ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ഈശോ മറിയം യൗസേഫി'നെ കൂട്ട് പിടിച്ച് ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ കൊച്ചു സിനിമ, ഇത് തകര്‍ക്കും!!

ശിവകാര്‍ത്തികേയന്റെയും ഫഹദിന്റെയും മാസ് ലുക്കിലുള്ള ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്. തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ചിത്രം സെപ്റ്റംബര്‍ അവസാനത്തോട് കൂടി തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്.

വേലൈക്കാരന്‍


ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ചിത്രത്തില്‍ നയന്‍താരയാണ് നായികയായി അഭിനയിക്കുന്നത്.

പോസ്റ്റര്‍ പുറത്ത്


ഫഹദ് ഫാസിലിന്റെ ജന്മദിനമായ ഇന്ന് വേലൈക്കാരനിലെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഫഹദും ശിവകാര്‍ത്തികേയന്റെയും മാസ് ലുക്കിലുള്ള ചിത്രം ഉള്‍പ്പെടുത്തി് 24 എഎം സ്റ്റുഡിയോസാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

മോഹന്‍രാജയുടെ സംവിധാനം

2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ചിത്രം സെപ്റ്റംബര്‍ അവസാനത്തോട് കൂടി തിയറ്ററുകളിലെക്കെത്തും.

ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റം

മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ചിത്രത്തില്‍ ഫഹദ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും പറയുന്നുണ്ട്.

പിന്നാലെ ടീസര്‍ വരുന്നു


ഇന്ന് സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ ആഗസ്റ്റ് പതിനാലിന് വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറും പുറത്ത് വരികയാണ്.

പ്രധാന കഥാപാത്രങ്ങള്‍


ശിവകാര്‍ത്തികേയനും ഫഹദിനും പുറമെ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് നയന്‍താരയാണ്. ഇവര്‍ക്കൊപ്പം സ്‌നേഹ, പ്രകാശ് രാജ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Sivakarthikeyan’s Velaikkaran second look out.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam