»   » ശിവകാര്‍ത്തികേയന്‍ ചിത്രം വേലൈക്കാരന്റെ പോസ്റ്റര്‍ പുറത്ത്!മറ്റൊരു സര്‍പ്രൈസ് ഇന്ന് വൈകുന്നേരം വരും!

ശിവകാര്‍ത്തികേയന്‍ ചിത്രം വേലൈക്കാരന്റെ പോസ്റ്റര്‍ പുറത്ത്!മറ്റൊരു സര്‍പ്രൈസ് ഇന്ന് വൈകുന്നേരം വരും!

Posted By:
Subscribe to Filmibeat Malayalam

ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്റെ നായികയായി നയന്‍താരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നിരവധി പ്രത്യേകതകളുമായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

മലയാളികള്‍ക്ക് പ്രിയമുള്ളതും ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണവുമായ കാര്യം ഇതാണ്!!

നയന്‍താരയും ശിവകാര്‍ത്തികേയനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. അതിനൊപ്പം ഇന്ന് വൈകുന്നേരം 6 മണിക്ക് സിനിമയുടെ ടീസര്‍ പുറത്ത് വരികയാണ്. അക്കാര്യവും പുറത്ത് വന്ന പോസ്റ്ററിലൂടെ പറയുന്നുണ്ട്.

വേലൈക്കാരന്‍

തനി ഒരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകന്‍ മോഹന്‍രാജ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് വേലൈക്കാരന്‍.

ശിവകാര്‍ത്തികേയന്‍ സിനിമ

തമിഴിലെ പ്രമുഖ നടനായി വളര്‍ന്ന താരമാണ് ശിവകാര്‍ത്തികേയന്‍. വേലൈക്കാരനില്‍ നായകനായി അഭിനയിക്കുന്നതും താരമാണ്. നയന്‍താരയാണ് നായികയായി വരുന്നത്.

പോസ്റ്റര്‍ പുറത്ത്

ചിത്രത്തിലെ ഏറ്റവും പുതിയ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ ഒറ്റയ്ക്കുള്ളതും നയന്‍താരയ്‌ക്കൊപ്പമുള്ളതുമായ മൂന്ന് പോസ്റ്ററുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ടീസര്‍ വരുന്നു

പോസ്റ്റര്‍ പുറത്ത് വന്നത് പിന്നാലെ സിനിമയിലെ ടീസര്‍ ഇന്ന് പുറത്ത് വിടും. പുറത്ത് വന്ന പോസ്റ്ററില്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് ടീസര്‍ വരുന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.

ഫഹദ് ഫാസിലിന്റെ സിനിമ

മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും വേലൈക്കാരനുണ്ട്. ചിത്രത്തില്‍ ഫഹദ് വില്ലന്‍ വേഷമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രധാന കഥാപാത്രങ്ങള്‍


ശിവകാര്‍ത്തികേയന്‍ ഫഹദ് ഫാസില്‍, നയന്‍താര എന്നിവര്‍ക്ക് പുറമെ സ്‌നേഹ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തനി ഒരുവന് ശേഷം മോഹന്‍രാജയുടെ സംവിധാനം

മോഹന്‍രാജ എന്ന സംവിധായകനെ പ്രശസ്തനാക്കിയത് 2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയിലൂടെയായിരുന്നു. ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍.

റിലീസ്

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ സെപ്റ്റംബര്‍ അവസാനത്തോട് കൂടി തിയറ്ററുകളിലെക്കെത്തുമാണ് റിപ്പോര്‍ട്ടുകള്‍.

English summary
Sivakarthikeyan’s 'Velaikkaran' Teaser release date is here.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam