»   » ആരാധകരെ നിരാശയിലാക്കുന്ന തീരുമാനവുമായി ശിവകാര്‍ത്തികേയന്‍, വേലൈക്കാരന്‍ ഇഫക്ട്?

ആരാധകരെ നിരാശയിലാക്കുന്ന തീരുമാനവുമായി ശിവകാര്‍ത്തികേയന്‍, വേലൈക്കാരന്‍ ഇഫക്ട്?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേലൈക്കാരന്‍. മലയാളത്തിന്റെ സ്വന്തം താരമായ ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ വേലൈക്കാരനില്‍ അഭിനയിച്ച് കഴിഞ്ഞതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.

വില്ലനായാണ് ഫഹദ് വേലൈക്കാരനില്‍ എത്തുന്നത്. നയന്‍താരയും സ്‌നേഹയുമാണ് നായികമാരായി എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയത്. നേരത്തെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കി മാറ്റി

വേലൈക്കാരനില്‍ അഭിനയിച്ചതോട് കൂടി താന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനായി മാറിയെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പരിശ്രമിക്കുന്ന അഭിനേതാവ് കൂടിയാണ് അദ്ദേഹം.

പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനില്ല

ടെലിവിഷന്‍ പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ഇനി സഹകരിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ് ഇപ്പോഴെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു.

ശക്തമായ തീരുമാനമെടുക്കാന്‍ പ്രചോദനമായത്

സിനിമയിലെ ഇമോഷണല്‍ സീക്വന്‍സുമായി ബന്ധപ്പെട്ടാണ് താന്‍ ഈ ധീര തീരുമാനം എടുത്തത്. അത് ഏത് രംഗമാണെന്ന് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി.

ഫഹദിനൊപ്പം അഭിനയിച്ചപ്പോള്‍

ശരിക്കും തന്നെ വിസമയ്പ്പിച്ച അഭിനേതാവാണ് ഫഹദ് ഫാസില്‍. ഫഹദിനോടൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നുവെന്നും താരം പറയുന്നു. നയന്‍താരയും സ്നേഹയുമാണ് ചിത്രത്തിലെ നായികമാര്‍.

English summary
Velaikkaran’ made me more responsible: Sivakarthikeyan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam