ശിവകാര്‍ത്തികേയന്റെ സീമരാജ റിലീസിങ്ങിനൊരുങ്ങുന്നു! ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
വേലൈക്കാരന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശിവകാര്‍ത്തികേയന്റെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് സീമരാജ. ശിവയുടെ തന്നെ വരുത്തപ്പെടാത വാലിബര്‍ സംഘം,രജനിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ പൊന്‌റമാണ് സീമരാജ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു കോമഡി എന്റര്‍ടെയ്നറായിട്ടാണ് സംവിധായന്‍ സീമരാജ ഒരുക്കിയിരിക്കുന്നത്.
ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ടാവുമെന്ന് സംവിധായന്‍ അറിയിച്ചിരുന്നു. സീമരാജയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ക്കും മറ്റുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിനായക ചതുര്‍ത്ഥി ദിനത്തിലാണ് സീമരാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ 24 എഎംസ്റ്റുഡിയോസായിരുന്നു ഈ വിവരം ട്വറ്ററില്‍ പങ്കുവെച്ചത്. തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ ശിവയുടെ നായികയായി എത്തുന്നത്. ശിവകാര്‍ത്തികേയനും സാമന്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സീമരാജ.
ചിത്രത്തില്‍ ഒരു ഗ്രാമീണ പെണ്‍കൊടിയായാണ് സാമന്ത എത്തുന്നത്. സീമരാജയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ സാമന്തയും തിളങ്ങിയിരുന്നു. ശിവകാര്‍ത്തികേയനൊപ്പം സൂരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വേലൈക്കാരനു ശേഷം അടുത്ത സൂപ്പര്‍ഹിറ്റിന് ശ്രമിക്കുന്ന ശിവയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് സീമരാജ. സീമരാജയുടെതായി പുറത്തിറങ്ങിയ എല്ലാ ഗാനങ്ങള്‍ക്കും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











