ശിവകാര്‍ത്തികേയനും നയന്‍സും വീണ്ടും! മിസ്റ്റര്‍ ലോക്കലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
തമിഴിലെ ജനപ്രിയ താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികാ വേഷത്തിലെത്തുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്നറുമായിട്ടാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. എം രാജേഷാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തില്‍ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജ സിനിമ നിര്‍മ്മിക്കുന്നു. ഇത്തവണയും വലിയ ക്യാന്‍വാസിലാണ് ശിവകാര്‍ത്തികേയന്റെ പുതിയ സിനമയൊരുങ്ങുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ടീസിറിനുമെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സമ്മര്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മെയ് ഒന്നിനാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications