മദ്യപിച്ചുകൊണ്ടുളള തമാശ രംഗങ്ങള്‍ തന്റെ ചിത്രത്തിലുണ്ടാകില്ല! തുറന്നുപറഞ്ഞ് ശിവകാര്‍ത്തികേയന്‍

By Midhun Raj

തമിഴകത്തെ ജനപ്രിയ താരങ്ങളിലൊരാളാണ് ശിവകാര്‍ത്തികേയന്‍. നടന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്. ടെലിവിഷന്‍ അവതാരകനായി സിനിമയിലെത്തിയതു കൊണ്ടാണ് ജനങ്ങളുടെ ഇഷ്ടം നേടിയെടുക്കാന്‍ ശിവയ്ക്ക് സാധിച്ചിരുന്നത്. മിസ്റ്റര്‍ ലോക്കലാണ് ശിവയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മെയ് 17നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

മിസ്റ്റര്‍ ലോക്കലില്‍ മദ്യപാന രംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ശിവകാര്‍ത്തികേയന്‍ തുറന്നുപറഞ്ഞിരുന്നു. ബാര്‍ രംഗങ്ങളോ മദ്യപിച്ചിട്ടുളള തമാശ രംഗങ്ങളോ ചിത്രത്തിലുണ്ടാകില്ലെന്നാണ് താരം പറഞ്ഞത്. സിനിമയുടെ കഥയ്ക്ക് ആവശ്യമില്ലാത്ത കാര്യങ്ങളാണ് അവ. സംവിധായകന്‍ രാജേഷ് സര്‍ അത്തരം രംഗങ്ങള്‍ ചേര്‍ക്കണമെന്ന് ആലോചിച്ചിട്ടുമുണ്ടാകില്ല.

mr local

എന്റെ സിനിമകള്‍ ധാരാളമായി കാണാന്‍ എത്താറുളളത് കുടുംബ പ്രേക്ഷകരായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അവര്‍ക്ക് വേണ്ടിയാണ് സിനിമ എടുത്തിരിക്കുന്നത്. മിസ്റ്റര്‍ ലോക്കലിലെ നായകന്‍ സാധാരണ കുടുംബത്തില്‍ ജനിച്ച ഉത്തരവാദിത്ത ബോധമുളളയാളാണ്. ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് മിസ്റ്റര്‍ ലോക്കലില്‍ ശിവകാര്‍ത്തികേയന്റെ നായികാ വേഷത്തിലെത്തുന്നത്. സീമരാജ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് നടന്റെ പുതിയ ചിത്രം റിലീസിനെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X