സൂര്യയുടെ അച്ഛന്‍ ഇങ്ങനെ ചെയ്യുമോ? ഞെട്ടലോടെ ആരാധകര്‍! ക്ഷമാപണവുമായി താരപിതാവും! കാണൂ!

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശിവകുമാറിന്റേത്. അഭിനേതാവായും നിര്‍മ്മാതാവായും സിനിമയില്‍ തിളങ്ങിയ ശിവകുമാറിന് പിന്നാലെയായാണ് മക്കളായ സൂര്യയും കാര്‍ത്തിയും എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. കുടുംബത്തിലെ മൂത്ത മരുമകളായ ജ്യോതികയും സിനിമയില്‍ നിന്നു തന്നെയാണ് വന്നത്. താരജാഡകളില്ലാതെ ഇടപെടുന്ന താരകുടുംബത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തമിഴകത്തിന്റെ പ്രിയപ്പെട്ട താരകുടുംബത്തിന് ഇങ്ങ് കേരളക്കരയിലും ആരാധകരേറെയാണ്. സൂര്യയ്ക്കും കാര്‍ത്തിക്കും ജ്യോതികയ്ക്കും ശക്തമായ പിന്തുണയാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്.

ഇവര്‍ പങ്കെടുക്കുന്ന ചടങ്ങുകളെല്ലാം വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. കുശലം ചോദിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെയായി നിരവധി പേരാണ് ഇവര്‍ക്കരികിലേക്കെത്താറുള്ളത്. വിശേഷങ്ങള്‍ പങ്കുവെച്ചും സെല്‍ഫിക്ക് പോസ് ചെയ്തും ഇവരും ആരാധകരെ തൃപ്തിപ്പെടുത്താറുണ്ട്. ആരാധകരുടെ കുടുംബത്തിലെ ചടങ്ങുകളിലും അതിഥികളായി ഇവരെത്താറുണ്ട്. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇടപെടാറുണ്ട് ഈ താരകുടുംബം. അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശിവകുമാര്‍ വീഡിയോ എടുത്തുകൊണ്ടിരുന്ന യുവാവിന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചതും തുടര്‍ന്ന് നടന്ന സംഭവങ്ങളും വന്‍വിവാദമായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയും ട്രോളര്‍മാരും ഈ സംഭവത്തെ വിമര്‍ശിച്ചിരുന്നു.

ഫോണ്‍ തട്ടിക്കളഞ്ഞു

ഫോണ്‍ തട്ടിക്കളഞ്ഞു

താരങ്ങള്‍ എത്തുന്നുവെന്നറിയുമ്പോള്‍ മുതല്‍ അവരെക്കാണാനായി ആരാധകരും തിരക്ക് കൂട്ടാറുണ്ട്. കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ അവര്‍ ആഗ്രഹിക്കാറുമുണ്ട്. ഇഷ്ട താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാനായാണ് പലരും ശ്രമിക്കാറുള്ളത്. ഇന്നത്തെ സെല്‍ഫി യുഗത്തില്‍ സെല്‍ഫി എടുക്കാനായാണ് എല്ലാവരും ശ്രമിക്കാറുള്ളത്. തമിഴകത്തിന്റെ സ്വന്തം താരമായ ശിവകുമാറായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. അദ്ദേഹം വരുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

 പ്രതീക്ഷിക്കാത്ത പ്രവര്‍ത്തി

പ്രതീക്ഷിക്കാത്ത പ്രവര്‍ത്തി

താരജാഡകളൊന്നുമില്ലാതെ ലളിതമായി പെരുമാറുന്നവരാണ് തമിഴ് താരങ്ങളെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത്തരത്തിലൊരു പ്രവര്‍ത്തിയെക്കുറിച്ച് ആരും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ നീക്കത്തില്‍ എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു. മാളില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഈ സംഭവം. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്.

സുരക്ഷ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി

സുരക്ഷ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി

ഫോട്ടോ എടുത്തിരുന്ന യുവാവും അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ ഞെട്ടിത്തരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ട്രോളര്‍മാരും അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. ഇതോടെയാണ് വിശദീകരണവുമായി ശിവകുമാര്‍ എത്തിയത്. സെല്‍ഫി എടുക്കുകയെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും എന്നാല്‍ നിരവധി ആളുകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലത്ത് ഇതുപോലെ ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും ശിവകുമാര്‍ പറയുന്നു. തനിക്ക് സുരക്ഷ ഉറപ്പാക്കാനായി സുരക്ഷ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അനുവാദം ചോദിക്കാമായിരുന്നു

അനുവാദം ചോദിക്കാമായിരുന്നു

എത്ര ഫോട്ടോയ്ക്ക് വേണമെങ്കിലും താന്‍ പോസ് ചെയ്യാം. അതിനൊന്നും ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഫോട്ടോയെടുക്കുന്നതിന് മുന്‍പ് തന്നോട് അനുവാദം ചോദിക്കണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അത് സാധാരണ മര്യാദയാണ്. സെലിബ്രിറ്റികള്‍ ആരുടെയും പൊതുസ്വത്തല്ലെന്നും അദ്ദേഹം പറയുന്നു. സംഭവം വിവാദമായി മാറിയെന്നറിഞ്ഞതോടെയാണ് താരപിതാവ് വിശദീകരണവുമായി രംഗത്തെത്തിയത്.

ക്ഷമാപണവുമായി താരപിതാവ്

ക്ഷമാപണവുമായി താരപിതാവ്

തന്റെ പ്രവര്‍ത്തിയില്‍ ആരാധകര്‍ വേദനിച്ചുവെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ക്ഷമാപണവുമായെത്തിയത്. തന്റെ പ്രവര്‍ത്തി കാരണം നിരവധി പേര്‍ വേദനിച്ചുവെന്ന മനസ്സിലാക്കിയതായും താനാണ് തെറ്റ് ചെയ്തതെന്നുമാണ് അവരൊക്കെ ഇപ്പോഴും വിശ്വസിക്കുന്നതെന്നും മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വീഡിയോ കാണാം

ശിവകുമാര്‍ പരിപാടിയിലേക്കെത്തുന്നു.

ക്ഷമാപണവുമായി ശിവകുമാര്‍

സംഭവിച്ചുപോയ കാര്യത്തിന് ക്ഷമാപണവുമായി ശിവകുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X