സൂര്യയുടെ മാനം കാത്ത് പിതാവ്! ആരാധകനോട് ക്ഷമ മാത്രമല്ല പുതിയ ഫോണും നല്‍കി! കൈയ്യടിച്ച് ആരാധകര്‍!

തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ശിവകുമാറിന്റേത്. ഒരുകാലത്ത് നടനായി തിളങ്ങിയ അദ്ദേഹം ഇപ്പോള്‍ നിര്‍മ്മാതാവിന്റെ റോളില്‍ സജീവമാണ്. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് സൂര്യയും കാര്‍ത്തിയും സിനിമയില്‍ തുടക്കം കുറിച്ചത്. തമിഴകത്തിന്റെ സ്വന്തം താരമാണെങ്കില്‍ക്കൂടിയും കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ഈ താരകുടുംബത്തിന് ലഭിക്കുന്നത്. മക്കള്‍ മാത്രമല്ല മൂത്ത മരുമകളും മലയാളികളുടെ പ്രിയതാരമാണ്. ആരാധകരോട് സംവദിക്കാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനുമൊക്കെ ഇവര്‍ സമ്മതിക്കാറുണ്ട്. എന്നാല്‍ ്ടുത്തിടെ നടന്ന ഒരരു സംഭവത്തില്‍ താരകുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. മാളില്‍ ഉദ്ഘാടകനായെത്തിയ ശിവകുമാര്‍ വീഡിയോ എടുത്തിരുന്നയാളുടെ കൈയ്യിലെ മൊബൈല്‍ തട്ടിപ്പറിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് മടിയുള്ള ആളല്ല താനെന്നും അനുവാദം കൂടാതെ ഫോട്ടോയെടുത്തത് തനിക്കിഷ്ടമായില്ലെന്നും അതാണ് അങ്ങനെ പ്രതികരിച്ചതെന്നും വ്യക്തമാക്കി ശിവകുമാര്‍ രംഗത്തുവന്നിരുന്നു. തന്റെ പ്രവര്‍ത്തി ആരാധകരെ വേദനിപ്പിച്ചുവെന്ന് മനസ്സിലാക്കിയതിന് ശേഷം അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. അഹങ്കാരിയായ നടനെന്ന തരത്തില്‍ അദ്ദേഹത്തിനെതിരെ ആരാധകരും സോഷ്യല്‍ മീഡിയയും ട്രോളര്‍മാരും രംഗത്തുവന്നിരുന്നു. അന്ന് സംഭവിച്ച കാര്യത്തിന് ക്ഷമ പറഞ്ഞതിന് പിന്നാലെയായാണ് അദ്ദേഹം മറ്റൊരു കാര്യം കൂടി ചെയ്തത്.

Sivakumar

21000 രൂപ വില വരുന്ന പുതിയ ഫോണ്‍ യുവാവിന് സമ്മാനിച്ചാണ് അദ്ദേഹം പ്രായശ്ചിത്തം ചെയ്തത്. തന്റെ സമ്മാനം വാങ്ങിയ രാഹുലിന് നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ അന്നത്തെ പ്രവര്‍ത്തിയില്‍ ഖേദിക്കുന്നതായും അനുവാദം കൂടാതെ ഇനി ആരുടെയും ഫോട്ടോ എടുക്കില്ലെന്നുമായിരുന്നു യുവാവ് പറഞ്ഞത്. ക്ഷമാപണത്തിന് പിന്നാലെ ഫോണ്‍ വാങ്ങി നല്‍കിയ ശിവകുമാറിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ആരാധകരും സോഷ്യല്‍ മീഡുയയും രംഗത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X