നിന്റെ ചേട്ടനെ ഞാൻ വിട്ടു കൊടുത്തു, നീയെങ്കിലും...; കാർത്തിയോട് പിതാവ്, ജ്യോതിക വരാറേയില്ല: ബയിൽവൻ

അങ്ങേയറ്റം സ്നേ​ഹിക്കുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും ഇന്നും പ്രണയിച്ച് കൊണ്ടിരിക്കുന്നു. അതേസമയം ഒരുമിക്കാൻ വേണ്ടി ചില വിട്ട് വീഴ്ചകൾ ജ്യോതികയ്ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. വിവാഹത്തോടെ സിനിമാ രം​ഗം ജ്യോതികയ്ക്ക് വിടേണ്ടി വന്നു. സൂര്യയുടെ പിതാവ് ശിവകുമാറിനായിരുന്നു ഇക്കാര്യത്തിൽ നിർബന്ധം. എന്നാൽ വർഷങ്ങൾക്ക് ശേഷം ജ്യോതിക സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നു. ചെന്നെെയിൽ നിന്നും സ്വന്തം നാടായ മുംബെെയിലേക്ക് താമസം മാറുകയും ചെയ്തു. താര കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് ബയിൽവൻ രം​ഗനാഥൻ. ജ്യോതികയും ശിവകുമാറു തമ്മിൽ ഇപ്പോഴും അകൽച്ചയുണ്ടെന്ന് ബയിൽവൻ രം​ഗനാഥൻ പറയുന്നു.

ജ്യോതികയ്ക്ക് ഇപ്പോൾ ചെന്നെെയിലേക്ക് വരുന്നത് ഇഷ്ടമല്ല. സൂര്യയുടെ മാതാപിതാക്കളെ കാണുന്നത് ജ്യോതികയ്ക്ക് ഇഷ്ടമല്ല. ശിവകുമാറിനും ജ്യോതികയ്ക്കുമിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ആദ്യം ഒരു സിനിമയിൽ അഭിനയിക്കുമെന്നാണ് ജ്യോതിക പറഞ്ഞത്. പിന്നീട് രണ്ട് സിനിമയിൽ അഭിനയിച്ചു. പിന്നീട് ഹിന്ദിയിലും മലയാളത്തിലും അഭിനയിച്ചു. ശിവകുമാറിന് ഇത് അസ്വസ്ഥതയുണ്ടാക്കി. പുറത്ത് പറഞ്ഞാൽ ആളുകൾ കുറ്റപ്പെടുത്തുമെന്നതിനാൽ ഒന്നും പറയാതിരുന്നു.

Jyothika  Suriya

ചെന്നെെയിൽ വലിയൊരു സ്ഥലം വാങ്ങി അവിടെ വീട് വെച്ച് തന്റെയും കാർത്തിയുടെയും സൂര്യയുടെയും കുടുബം ഒന്നായിരിക്കണമെന്നാണ് ശിവകുമാർ ആ​ഗ്രഹിച്ചത്. എന്നാൽ അതിന് ജ്യോതിക തയ്യാറായില്ല. ഭർത്താവിനെയും മക്കളെയും മുംബെെയിലേക്ക് കൊണ്ട് പോകുകയായിരുന്നെന്നും ബയിൽവൻ രം​ഗനാഥൻ പറയുന്നു.

ജ്യോതികയ്ക്കുള്ളിൽ സൂര്യയും സൂര്യക്കുള്ളിൽ ജ്യോതികയുമുണ്ട്. അവർക്കിടയിൽ ഒരു പ്രശ്നവും ഇല്ല. സൂര്യയുടെ അച്ഛനെയാണ് ജ്യോതികയ്ക്ക് ഇഷ്ടമില്ലാത്തതെന്നും ബയിൽവൻ രം​ഗനാഥൻ പറയുന്നു. ശിവകുമാർ സമ്മതിക്കാത്തതിനാലാണ് ജ്യോതിക കുറേക്കാലം അഭിനയിക്കാതിരുന്നത്. മുമ്പ് സൂര്യയേക്കാൾ പ്രതിഫലം ജ്യോതികയാണ് വാങ്ങിയിരുന്നത്. മരുമകൾക്ക് വീണ്ടും അഭിനയിക്കാനാ​ഗ്രഹമുള്ളപ്പോൾ ശിവകുമാറിന് അത് തടയുന്നത് ശരിയല്ല. നിങ്ങൾ എന്റെ ഭർത്താവിന് ജന്മം നൽകിയ ആളായിരിക്കും. എന്നാൽ ഭർത്താവ് എന്നെ വീണ്ടും അഭിനയിക്കാൻ അനുവദിക്കുന്നു.

Jyothika  Suriya

പിന്നെ നിങ്ങളാരാണ് തടയാൻ എന്ന ചോദ്യം മനസിൽ വരും. അത് സ്വാഭാവികമാണെന്നും ബയിൽവൻ രം​ഗനാഥൻ പറയുന്നു. സൂര്യയുടെ പ്രണയ വിവാഹം നടത്തിക്കൊടുക്കേണ്ടി വന്നു. എന്നാൽ ഇളയ മകൻ കാർത്തിയെയും അങ്ങനെ വിടാൻ ശിവകുമാർ തയ്യാറായിരുന്നില്ല. സ്വന്തം സമുദായത്തിലെ പെൺകുട്ടിയെ കൊണ്ട് വിവാഹം ചെയ്യിച്ചു. കാർത്തിയോട് തന്നെ ഇക്കാര്യം പറഞ്ഞു. ചേട്ടനെ ഞാൻ വിട്ട് കൊടുത്തു, നീ അങ്ങനെ പോകരുതെന്ന് ശിവകുമാർ പറഞ്ഞപ്പോൾ കാർത്തി അനുസരിച്ചെന്നും ബയിൽവൻ രം​ഗനാഥൻ പറയുന്നു.

മുബെെയിലേക്ക് മാറിയ ശേഷം കരിയറിലെ തിരക്കുകളിലാണ് ജ്യോതിക. ബോളിവു‍ഡ‍ിൽ തുടരെ പ്രൊജക്ടുകൾ ചെയ്യുന്നു. മലയാളത്തിൽ കാതൽ എന്ന സിനിമയിലും അഭിനയിച്ചു. ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ തമിഴകത്ത് ജ്യോതിക സിനിമകൾ ചെയ്തി‌ട്ട് ഏറെക്കാലമായി. തനിക്ക് പ്രാധാന്യമില്ലാത്ത സിനിമകൾ ചെയ്യാൻ നടി തയ്യാറല്ല. നായികമാർക്ക് തമിഴ് സിനിമകളിൽ പ്രാധാന്യം ലഭിക്കാത്തതിനെ ജ്യോതിക വിമർശിക്കാറുണ്ട്.

മുംബെെയിലേക്ക് മാറിയ ശേഷം ജ്യോതിക വളരെ തുറന്ന് സംസാരിക്കുന്നുണ്ടെന്നും ചെന്നെെയിൽ സൂര്യയുടെ വീട്ടിലേക്കാൾ സ്വാതന്ത്രത്തോടെയുള്ള ജീവിതമാണെന്ന് തോന്നുന്നെന്നും ആരാധകർ പറയാറുണ്ട്. അതേസമയം ഭർതൃപിതാവുമായി തനിക്ക് പ്രശ്നമില്ലെന്നും തന്റെ കരിയറിനെ അദ്ദേഹം പിന്തുണയ്ക്കാറുണ്ടെന്നുമാണ് ജ്യോതിക ഒരിക്കൽ പറഞ്ഞത്. മുംബെെയിലേക്ക് താമസം മാറിയതിന് പ്രധാന കാരണം തന്റെ മാതാപിതാക്കൾക്കൊപ്പം സമയം കണ്ടെത്താനാണെന്നും ജ്യോതിക അന്ന് വ്യക്തമാക്കി.

More from Filmibeat

Read more about: jyothika suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X