»   » 6 നടിമാര്‍ക്ക് വേണ്ടാത്ത ചിത്രം പൂര്‍ണ്ണയ്ക്ക് വേണം

6 നടിമാര്‍ക്ക് വേണ്ടാത്ത ചിത്രം പൂര്‍ണ്ണയ്ക്ക് വേണം

Posted By: AkhilaKS
Subscribe to Filmibeat Malayalam


സംവിധായകന്‍ മിസ്‌കിന്റെ സഹായിയായ ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൂര്‍ണ്ണ നായികയായെത്തുന്നു. ചിത്രത്തിലേക്ക് 6 നടിമാരെ ക്ഷണിച്ചിരുന്നു. പക്ഷേ ഈ നടിമാരെല്ലാം ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പൂര്‍ണ്ണ ചിത്രത്തില്‍ നായികയാകാന്‍ തീരുമാനിച്ചത്.

പൂര്‍ണ്ണയുടെ കരീയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥപാത്രമായിരിക്കും ചിത്രത്തിലേത്. മിസ്‌കിന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും.

poorna

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത്, സംവിധായകന്മാര്‍ അഭിനേതാക്കളായി എത്തുന്നു എന്നതാണ്. പ്രശസ്ത സംവിധായകന്‍ മിസ്‌കിനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. നായകനായി എത്തുന്നത് തമിഴകത്തെ മറ്റൊരു സംവിധായകനായ റാം ആണ്.

2004 ലെ എന്നിട്ടും എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ് പൂര്‍ണ്ണ എന്ന ഷംന കാസിം സിനിമ രംഗത്തേക്ക് എത്തുന്നത്. അതിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെടാത്ത ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷമി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഷംന കാസിം ശ്രദ്ധിക്കപ്പെട്ടത്.

English summary
Mysskin is kicked about his next venture Savara Kaththi, which will see him as an actor and not as a director. He plays the role of a villain and director Ram plays the lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam