»   » അനുഷ്‌കയ്ക്ക് ഇത്രയും വണ്ണം വച്ചതെങ്ങനെ? വീഡിയോ കാണാം

അനുഷ്‌കയ്ക്ക് ഇത്രയും വണ്ണം വച്ചതെങ്ങനെ? വീഡിയോ കാണാം

Posted By:
Subscribe to Filmibeat Malayalam

സൈസ് സീറോ ചിത്രത്തിന് വേണ്ടി അനുഷ്‌ക ഷെട്ടി വണ്ണം കൂട്ടിയത് വാര്‍ത്തയായിരുന്നു. 20 കിലോ ഭാരമായിരുന്നു അനുഷ്‌ക ചിത്രത്തിന് വേണ്ടി കൂട്ടിയത്. എന്നാലും ഒരാള്‍ക്ക് ഈ കുറഞ്ഞ സമയം കൊണ്ട് ഇത്രയും തടി വയ്ക്കുമോ? എഡിറ്റിങ് മാജികോ ക്യാമറ ട്രിക്കോ ആണെന്ന് പോലും പലരും ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നുമല്ല, താന്‍ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടുണ്ടാക്കിയതാണെന്നും അനുഷ്‌ക നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ സൈസ് സീറോയ്ക്ക് വേണ്ടി വണ്ണം കൂട്ടിയതുക്കൊണ്ട് പിന്നീട് വന്ന പല ചിത്രങ്ങളും അനുഷ്‌കയ്ക്ക് ഒഴുവാക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ താരം ബാഹുബലിയുടെ രണ്ടാം ഭഗത്തില്‍ അഭിനയിക്കാനായി വണ്ണം കുറയ്ക്കാനായി വിദേശത്ത് പോയിരിക്കുന്നു. രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അനുഷ്‌ക മുഖ്യ വേഷമാണ് അനുഷ്‌ക കൈകാര്യം ചെയ്യുന്നത്.

anushka-shetty

പ്രകാശ് കൊവേലമുദി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 27നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ മേക്കിങ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അനുഷ്‌ക വണ്ണം കൂട്ടാന്‍ ചെയ്ത കഷ്ടപാടുകളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ.

വണ്ണം വച്ചാല്‍ സത്രീകളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ചുള്ളതാണ് ചിത്രം. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയാണ് നായക വേഷം അവതരിപ്പിക്കുന്നത്. ഇന്‍ജി ഇടുപഴുകി എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണൂ.

English summary
സൈസ് സീറോ ചിത്രത്തിന് വേണ്ടി അനുഷ്‌ക ഷെട്ടി വണ്ണം കൂട്ടിയത് വാര്‍ത്തയായിരുന്നു. 20 കിലോ ഭാരമായിരുന്നു അനുഷ്‌ക ചിത്രത്തിന് വേണ്ടി കൂട്ടിയത്,must watch size zero making video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam