ബേബി ഷവറിന് പിന്നാലെയായി സ്‌നേഹയും പ്രസന്നയും ലണ്ടനില്‍! വെക്കേഷന്‍ ആഘോഷമാണ് ഇനിയെന്ന് താരങ്ങള്‍!
തമിഴകത്തിന്റെ സ്വന്തം താരങ്ങളാണ് സ്‌നേഹയും പ്രസന്നയും. നയന്‍താരയെപ്പോലെ തന്നെ മലയാളത്തിലൂടെ തുടക്കം കുറിച്ചതാണ് സ്‌നേഹ. മികച്ച അവസരങ്ങളായിരുന്നു അന്യഭാഷയില്‍ നിന്നും താരത്തിന് ലഭിച്ചത്. തമിഴില്‍ സജീവമായപ്പോഴും മലയാളത്തെ കൈവിടാന്‍ ഈ താരം തയ്യാറായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് മലയാളത്തിലേക്കും താരം എത്തിയിരുന്നു. പ്രണയിച്ച് വിവാഹിതരായ താരദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
മലയാളി താരങ്ങളുമായി അടുത്ത ബന്ധമുള്ള പ്രസന്ന പൃഥഴിരാജിനൊപ്പം ബ്രദേഴ്‌സ് ഡേയില്‍ അഭിനയിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുനിര്‍ത്തിയാണ് അദ്ദേഹം മുന്നേറുന്നത്. ബേബി ഷവര്‍ കഴിഞ്ഞതിന് പിന്നാലെയായി ഇരുവരും വിദേശയാത്ര നടത്തുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ലണ്ടനിലേക്ക് പോയിരിക്കുകയാണ് ഇവര്‍.

2012 ലായിരുന്നു സ്‌നേഹയും പ്രസന്നയും വിവാഹിതരായത്. 2015ലാണ് ഇവരുടെ ജീവിതത്തിലേക്ക് വിഹാന്‍ എത്തുന്നത്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. വിാവഹത്തോടെ സ്‌നേഹയും സിനിമയോട് വിട പറയുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ താരം തിരിച്ചെത്തിയിരുന്നു. പ്രസവത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചായിരുന്നു ഇടയ്ക്ക് എത്തിയത്.


Click it and Unblock the Notifications











