തമിഴില്‍ ധനുഷിന്റെ നായികയായി സ്‌നേഹയുടെ തിരിച്ചുവരവ്! ചിത്രമൊരുക്കുന്നത് ഈ സംവിധായകന്‍! കാണൂ
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സ്‌നേഹ. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി തമിഴിലും തെലുങ്കിലുമായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി ചില സിനിമകളിലും സ്‌നേഹ അഭിനയിച്ചിരുന്നു.
തമിഴില്‍ ശിവകാര്‍ത്തികേയന്റെ വേലൈക്കാരന്‍ എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ തമിഴില്‍ നായികാ വേഷത്തില്‍ വീണ്ടും തിരിച്ചെത്തുകയാണ് സ്‌നേഹ. പുതുപേട്ടൈയ്ക്കു ശേഷം ധനുഷിന്റെ നായികയിട്ടാണ് സ്‌നേഹ വീണ്ടും എത്തുന്നത്.

ആര്‍ എസ് ദുരൈ സെന്തില്‍കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അസുരന്‍ എന്ന വെട്രിമാരന്‍ ചിത്രത്തിനു ശേഷമാണ് ധനുഷ് പുതിയ സിനിമയിലേക്ക് കടക്കുക. അജിത്തിന്റെ വിശ്വാസം നിര്‍മ്മിച്ച സത്യ ജ്യോതി ഫിലിംസാണ് ധനുഷിന്റെ പുതിയ സിനിമയും നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. അതേസമയം ധനുഷിനൊപ്പമുളള സിനിമയ്ക്കു പുറമെ തമിഴിലും കന്നഡത്തിലുമായി രണ്ടു സിനിമകളില്‍ കൂടി സ്‌നേഹ അഭിനയിക്കുന്നുണ്ട്. അടുത്തിടെ തെലുങ്കില്‍ രാംചരണ്‍ തേജ നായകനായ വിനയ വിധേയ രാമ എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications