ഞാന്‍ ആരാണോ, എന്താണോ അതില്‍ സംതൃപ്തയാണ്, ഗോസിപ്പിനെതിരെ സ്‌നേഹ

വളരെ ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരിയ്ക്കുന്ന സിനിമയെ കുറിച്ചും, വളരെ അധികം ഇഷ്ടപ്പെടുന്ന താരങ്ങളെ കുറിച്ചും ഗോസിപ്പുകള്‍ അധികമായിരിക്കും. തമിഴില്‍ അത്തരമൊരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

വിജയ് ടിവിയില്‍ ബിഗ് ബോസ് പ്രഖ്യാപിച്ചത് മുതല്‍ പലതരത്തിലുള്ള ഗോസിപ്പുകളും വന്നിരുന്നു. അവതാരകനായി സൂര്യ വരുന്നു, അരവിന്ദ് സ്വാമി വരുന്നു എന്നൊക്കെ ഗോസിപ്പുകള്‍ വന്നതിന് ശേഷമാണ് ഉലകനായകന്‍ കമല്‍ ഹസന്റെ രംഗപ്രവേശനം. ഷോയിലെ മത്സരാര്‍ത്ഥികളെ കുറിച്ചും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഒരു ഗംഭീര വിജയം തീര്‍ത്ത് ബിഗ്ഗ് ബോസ് സീസണ്‍ ഒന്ന് അവസാനിച്ചു.

sneha

തമിഴ് ബിഗ് ബോസ് രണ്ടാം സീസണിലേക്ക് കടക്കുമ്പോഴും ഗോസിപ്പുകള്‍ക്ക് പഞ്ഞമൊന്നുമില്ല. ഇത്തവണ നടി സ്‌നേഹ ഷോയില്‍ ഒരു മത്സരാര്‍ത്ഥിയായി എത്തുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് സ്‌നേഹ.


പ്രിയപ്പെട്ടവരെ, ഞാന്‍ ബിഗ് ബോസ് 2 വിന്റെ ഭാഗമാകുന്നു എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. പൂര്‍ണമായും ഒരു കിംവദന്തി. ഞാനെന്താണോ എങ്ങനെയാണോ അതില്‍ സംതൃപ്തയാണ്. ഇത്തരം വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സത്യാവസ്ഥ എന്നെ വിളിച്ച് അന്വേഷിച്ച മാധ്യമസുഹൃത്തുക്കള്‍ക്ക് നന്ദി- സ്‌നേഹ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X