സ്‌നേഹയുടേയും പ്രസന്നയുടേയും ജീവിതത്തിലേക്ക് ഒരു അതിഥി കൂടി
നടിമാരുടെ ഗര്‍ഭവും പ്രസവും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതാണ്. എന്നാല്‍ പുതിയ വാര്‍ത്ത വന്നിരിക്കുന്നത് തമിഴ് നടിയായ സ്‌നേഹയ്ക്ക് കുഞ്ഞ് പിറന്നു എന്നതാണ്.
ആഗസ്റ്റ് 10നാണ് സ്‌നേഹയ്ക്ക് കുഞ്ഞ് ജനിച്ചത്. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. സ്‌നേഹയുടെ ഭര്‍ത്താവ് പ്രസന്നയാണ് ഇകാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

2012 ലാണ് തമിഴ് താരങ്ങളായ സ്‌നേഹയും പ്രസന്നയും വിവാഹതരാകുന്നത്. ഏറെ നാളായി ഇവര്‍ പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം സ്‌നേഹ സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും പിന്നീട് ചെറിയ അഭിനയങ്ങളിലൂടെയും മറ്റും തിരിച്ചെത്തുകയായിരുന്നു.
വിവാഹത്തിന് ശേഷം സോള്‍ട്ട് ആന്‍ പേപ്പറിന്റെ തമിഴ് റീമേക്കായ ഉന്‍ സമയല്‍ അറയില്‍ എന്ന ചിത്രത്തിലും സ്‌നേഹ അഭിനയിച്ചിരുന്നു. കൂടാതെ സണ്‍ ഓഫ് സത്യമൂര്‍ത്തി എന്ന തെലുങ്ക് ചിത്രത്തിലും ശ്രദ്ധേയമായ വേഷം സനേഹ ചെയ്തിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു സ്‌നേഹ സിനിമയിലേക്ക് കടന്ന് വരുന്നത്.
<3 <3
Posted by Sneha on Monday, August 10, 2015


Click it and Unblock the Notifications











