»   »  സ്‌നേഹ പാപ്പരായിട്ടില്ല

സ്‌നേഹ പാപ്പരായിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Sneha
നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ കോളിവുഡിലെ യുവതാരങ്ങളായ സ്‌നേഹയും പ്രസന്നയും തമ്മിലുള്ള വിവാഹം മെയ് 11ന് വിവാഹിതരായിരുന്നു.

ചെന്നൈയിലെ വാനഗരം അടയാളംപട്ട് എല്‍.ബി.ആര്‍. ഗാര്‍ഡന്‍ ശ്രീവാരു വെങ്കിടാചലപതി പാലസില്‍ നടന്ന വിവാഹച്ചടങ്ങ് ടെലികാസറ്റ്് ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയത് വിജയ് ടിവിയാണ്. ഒരു വന്‍ തുകയ്ക്കാണ് വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം ചാനലിന് വിട്ടുകൊടുത്തത്.

തമിഴ്‌നാട്ടിലെ പണ്ടുരുട്ടിയില്‍ നിര്‍മ്മിച്ചിരുന്ന വലിയ കല്യാണ മണ്ഡപം സ്‌നേഹ അടുത്തിടെ വിറ്റിരുന്നു. വിവാഹ ചെലവിന് വേണ്ടിയാണ് ഇത് വിറ്റെതെന്ന് കോളിവുഡില്‍ ഒരു സംസാരമുണ്ടായി. എന്നാല്‍ തനിക്ക് അത്ര ദാരിദ്ര്യമൊന്നുമില്ലെന്നാണ് നടി പറയുന്നത്. കല്യാണം വന്‍ തുകയ്ക്ക ചാനലിന് വിറ്റതും കല്യാണ മണ്ഡപം വിറ്റതുമൊന്നും പണത്തിന് അത്യാവശ്യമുള്ളതു കൊണ്ടൊന്നുമല്ല. അങ്ങനെ വിചാരിക്കുന്നവര്‍ മണ്ടന്‍മാരാണെന്നേ ഇങ്ങനെ ഒരു നിലാപക്ഷിയിലെ നായികയ്ക്ക് പറയാനുള്ളൂ.

ഇരുവീട്ടുകാരുടെ സമ്മതത്തോടെ, തെലുങ്കു നായിഡു, തമിഴ് ബ്രാഹ്മണ എന്നീ ആചാരങ്ങള്‍ അനുസരിച്ചായിരുന്നു സ്‌നേഹയുടെ കല്യാണം. രണ്ടു വീട്ടുകാരുടെയും താല്പര്യപ്രകാരമായിരുന്നു ഈ അപൂര്‍വ്വ ഇരട്ടകല്യാണം.

English summary
Though it’s not confirmed as yet, sources say that Sneha has already sold off the marriage hall she owns in Panruti in order to meet the expenditure in connection with her marriage to actor Prasanna in May this year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam