twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയദര്‍ശന്റെ ചിത്രം സ്നേഹിതിയേ

    By Staff
    |

    പ്രിയദര്‍ശന്റെ ചിത്രം സ്നേഹിതിയേ

    സ്ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് സ്നേഹിതിയേ. നേരത്തെ പൂ പൂകും ഓശൈ എന്നായിരുന്നു ചിത്രത്തിന് കണ്ടിരുന്ന പേര്‍. മലയാളത്തില്‍ എന്ന പേരിലാണ് ചിത്രം ഇറങ്ങുന്നത്.

    ഒരു കോളേജ് കാമ്പസിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പുരുഷന്മാരെപ്പോലെ വിവാഹശേഷവും സുഹൃദ്ബന്ധം നിലനിര്‍ത്തണമെന്ന തീരുമാനത്തിലെത്തുന്ന രണ്ടു കൂട്ടുകാരികള്‍. അവരില്‍ ഒരാളുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചപ്പോള്‍ കള്ളം പറഞ്ഞ് വിവാഹം ആറുമാസത്തേക്ക് നീട്ടിവെക്കുവാന്‍ ഇവര്‍ തീരുമാനിക്കുന്നു. ഇല്ലാത്ത കാമുകന്റെ പേരു പറഞ്ഞാണ് ഇവര്‍ ഇതു സാധിക്കുന്നത്.

    ഇതോടെ കഥയുടെ ഗതിയില്‍ സാരമായ മാറ്റം സംഭവിക്കുന്നു. ഒരു കൊലപാതകം നടക്കുന്നതോടെ സസ്പെന്‍സ് ചിത്രത്തിലെ പ്രധാനഘടകമായി മാറുന്നു- പ്രിയദര്‍ശന്‍ പറയുന്നു. ചിത്രത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അഭിനേതാക്കള്‍ക്കുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. താബുവിന്റെയും ജ്യോതികയുടെയും അഭിനയത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

    താബുവിനും ജ്യോതികക്കും പുറമെ ശബ്രാണി മുഖര്‍ജി, ലക്ഷ്മി, സുകുമാരി, മനോരമ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ചിത്രത്തിന്റെ ഓഡിയോ കാസറ്റുകള്‍ വിപണിയിലിറങ്ങിക്കഴിഞ്ഞു. ചെന്നൈയില്‍ ചലച്ചിത്രതാരം കമലഹാസനാണ് കാസറ്റ് പുറത്തിറക്കിയത്. വിദ്യാസാഗറാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജീവ നിര്‍വഹിക്കുന്നു. കലാസംവിധാനം സാബു സിറിളിന്റേതാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X