»   »  നടി തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചു! ട്വിറ്ററില്‍ നടിയെ 'കൊന്ന്' കൊലവിളിച്ച് തമിഴര്‍...

നടി തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചു! ട്വിറ്ററില്‍ നടിയെ 'കൊന്ന്' കൊലവിളിച്ച് തമിഴര്‍...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ജെല്ലിക്കെട്ടിനെ എതിര്‍ത്ത നടി തൃഷയ്ക്കു പണി കിട്ടിയത് സോഷ്യല്‍ മീഡിയയില്‍. തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചു എന്നുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നടിയുടെ മാതാപിതാക്കള്‍ക്കും സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകമാണ്.

ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടി. ഒരു സ്ത്രീയെയും അവളുടെ കുടുംബത്തെയും അപമാനിക്കുന്നതാണോ തമിഴ്‌സംസ്‌കാരം. നിങ്ങളെ തമിഴര്‍ എന്നു വിളിക്കാന്‍ കഴിയില്ലെന്നാണ് നടി പറയുന്നത്.

നടിയെ കൊന്ന് കൊലവിളിച്ച് തമിഴര്‍

ജെല്ലിക്കെട്ടിനെ എതിര്‍ത്തതിനാല്‍ നടിയെ ശരിക്കും 'കൊന്ന്' കൊലവിളിച്ചാണ് തമിഴര്‍ പകരം വീട്ടിയത്. നടി തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചു എന്ന രീതിയിലുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്.

ജനനം 1983 -മരണം 2017

1989 മെയ് ഒന്നിനു ജനിച്ച നടി 2017 ജനുവരി 12 നു കൊല്ലപ്പെട്ടു എന്നായിരുന്നു മരണ ഫോട്ടോ അടക്കമുളള ഒരു പോസ്റ്റ്. തൃഷയുടെ മാതാപിതാക്കളെയും ഇവര്‍ അധിക്ഷേപിച്ചു.

പ്രതികരണവുമായി തൃഷ

സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് താരം രംഗത്തെത്തി. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ താന്‍ അപമാനിതയായെന്നും ഞെട്ടിപ്പോയെന്നുമാണ് തൃഷ ട്വിറ്ററില്‍ കുറിച്ചത്.

ഇവരെയൊക്കെ തമിഴര്‍ എന്നു വിശേഷിക്കാമോ

തന്റെ പേരില്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന മരണ ഫോട്ടോ ഇട്ടവരെ തമിഴര്‍ എന്നു വിശേഷിപ്പിക്കാമോ എന്നായായിരുന്നു നടിയുടെ ഒരു ട്വീറ്റ്

ഇതാണോ തമിഴ് സംസ്‌കാരം

ഒരു സ്ത്രീയെയും അവളുടെ കുടുംബത്തെയും അപമാനിക്കുന്നതാണോ തമിഴ്‌സംസ്‌കാരം. നിങ്ങളെ തമിഴര്‍ എന്നു വിളിക്കാന്‍ തന്നെ സാധിക്കില്ല, ഇങ്ങനെയുള്ളവര്‍ ആണോ തമിഴ്‌സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും തൃഷ ചോദിക്കുന്നു.

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നു

സോഷ്യല്‍മീഡിയയില്‍ ഇത്തരം വൃത്തികെട്ട ഭാഷ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇവര്‍ മുതലാക്കുകയാണെന്നും തൃഷ ആരോപിച്ചു.

താന്‍ ജെല്ലിക്കെട്ടിനെ എതിര്‍ത്ത് സംസാരിച്ചിട്ടില്ല

താന്‍ ജെല്ലിക്കെട്ടിനെ എതിര്‍ത്ത് സംസാരിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. തന്റെ ഭാഗം എന്താണെന്ന് വ്യക്തമാക്കിയ ചിമ്പുവിന് നന്ദിയുണ്ടെന്നും തൃഷ പറയുന്നു.

തൃഷയ്‌ക്കെതിരെയുളള ട്വിറ്റര്‍ പോസ്റ്റുകളിലൊന്ന്

തൃഷയ്‌ക്കെതിരെയുളള ട്വിറ്റര്‍ പോസ്റ്റുകളിലൊന്ന്

English summary
social media attacking actress trisha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam